Kerala

ഭർത്താവിൻ്റെ മൃത ദേഹം വീട്ടിൽ നിന്നും എടുത്തപ്പോൾ ഭാര്യ കുഴഞ്ഞ് വീണു , പള്ളിയിൽ സംസ്കാര സമയത്ത് അറിയിപ്പ് കിട്ടി ഭാര്യ മരിച്ചു :ഭാര്യയുടെ  സംസ്കാരം 18 ന് 11 മണിക്ക് സംഭവം പാലായിൽ

പാലാ :ഭർത്താവിൻ്റെ മൃത ദേഹം വീട്ടിൽ നിന്നും എടുത്തപ്പോൾ ഭാര്യ കുഴഞ്ഞ് വീണു , പള്ളിയിൽ സംസ്കാര സമയത്ത് അറിയിപ്പ് കിട്ടി ഭാര്യ മരിച്ചു :ഭാര്യയുടെ  സംസ്കാരം 18 ന് 11 മണിക്ക് സംഭവം പാലായിൽ.

കഴിഞ്ഞ ദിവസം മരണമടഞ്ഞ വാഴയിൽ കുര്യൻ ജോസഫ് ;കുര്യച്ചന്റെ (73) മൃത സംസ്ക്കാര ശുശ്രുഷകൾ ഇന്നായിരുന്നു.ഇന്ന് പാലാ പുത്തൻപള്ളി കുന്നിലുള്ള ഭവനത്തിൽ നിന്നും മൃത ദേഹം എടുത്തപ്പോൾ ഭാര്യ ഷേർളി (71) കുഴഞ്ഞു വീഴുകയായിരുന്നു .

ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .ഭർത്താവിന്റെ സംസ്ക്കാര ചടങ്ങ് നടന്നു കൊണ്ടിരിക്കുമ്പോളാണ് ഭാര്യ ഷേർളി മരിച്ച വിവരം ഫോണിലൂടെ അറിയുന്നത് .ഷേർളിയുടെ സംസ്ക്കാര ശുശ്രുഷകൾ 18 നു 11 മണിക്ക് പാലാ പുത്തന്പള്ളിയിൽ നടക്കും .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top