ബസ്സിനുള്ളിൽ മോഷണശ്രമത്തിനിടയിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു - Kottayam Media

Kerala

ബസ്സിനുള്ളിൽ മോഷണശ്രമത്തിനിടയിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

Posted on

കോട്ടയം :ബസ്സിനുള്ളിൽ മോഷണശ്രമത്തിനിടയിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പിള്ളയാർ കോവിൽ സ്ട്രീറ്റ് ഭാഗത്ത് വിഗ്നേഷ് എന്നയാളുടെ ഭാര്യ മല്ലിക (38) യെ ആണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇന്ന് രാവിലെ സംക്രാന്തിയിൽ നിന്നും കോട്ടയത്തേക്ക് ബസ്സിൽ യാത്ര ചെയ്തു വന്ന യാത്രക്കാരിയുടെ മടിയിൽ വച്ചിരുന്ന ബാഗ് കീറി അതിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ബഹളം വയ്ക്കുകയും തുടർന്ന് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

ഇതിനെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി യുവതിയെ പിടികൂടുകയായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ. ശ്രീജിത്ത്, എസ്.ഐ ചന്ദ്രബാബു, സി.പി.ഓ മാരായ രമ്യാ കൃഷ്ണൻ, സുബീഷ് കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version