
പാലാ:ഭാരതത്തിൻ്റെ ഭാവി രാജ്യസ്നേഹികളായ യുവാക്കളുടെ കയ്യിലാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ മേജർ രവി. എന്നാൽ രാജ്യത്തിൻ്റെ തകർച്ച ആഗ്രഹിക്കുന്നവരുടെ ശബ്ദമാണ് ഇന്ന് ഉറക്കെ കേൾക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് പൊൻകുന്നം സംഘ ജില്ല പാലായിൽ സംഘടിപ്പിച്ച ‘തരംഗ് 2026’ യുവസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമുക്കെതിരെ ഒന്നും ചെയ്യാൻ പറ്റാത്തവർ ഹിന്ദുവിൻ്റെ പേര് പറഞ്ഞ് വിഭജിക്കാൻ ശ്രമിക്കുന്നു. നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരാണ്ആർഎസ്എസ്സുകാർ. ദേശസ്നേഹം അവരുടെ രക്തത്തിൽ ഉണ്ട്.ആർഎസ്എസിൽ നിന്ന് ലഭിച്ച രാജ്യസ്നേഹമാണ് എന്നെ നയിക്കുന്നതെന്നും മേജർ രവി പറഞ്ഞു.
ജന്മഭൂമി എഡിറ്ററും ആർഎസ്എസ് പൊൻകുന്നം സംഘജില്ല സംഘചാലകുമായ കെ.എൻ.രാമൻ നമ്പൂതിരി അദ്ധ്യക്ഷനായി.ആർഎസ്എസ് ദക്ഷിണ പ്രാന്തം സഹ ബൗദ്ധിക് പ്രമുഖ് നെ.വ.ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്. ജയസൂര്യൻ യുവാക്കളുമായി സംവദിച്ചു.ഹരിപ്രസാദ്,ജില്ല വിദ്യാർത്ഥി പ്രമുഖ് വി.വിവേക് എന്നിവർ സംസാരിച്ചു. രാഖി ബന്ധനവും നടന്നു.