ബൈക്കിൽ പോയ യുവാവിനെ തടഞ്ഞു നിർത്തി കുപ്പിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം:ഒരാൾ അറസ്റ്റിൽ - Kottayam Media

India

ബൈക്കിൽ പോയ യുവാവിനെ തടഞ്ഞു നിർത്തി കുപ്പിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം:ഒരാൾ അറസ്റ്റിൽ

Posted on

 

കോട്ടയം :തൃക്കൊടിത്താനത്ത്‌ ബൈക്ക്‌ യാത്രക്കാരനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. മാടപ്പള്ളി കുറുമ്പനാടം ഭാഗത്ത്‌ പുതുച്ചിറ വീട്ടില്‍ ടോമി മകന്‍ റ്റോജി വര്‍ഗീസ്‌ (26) എന്നയാളെയാണ്‌ തൃക്കൊടിത്താനം പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി 10മണിയോടുകൂടി ബൈക്കില്‍ പോവുകയായിരുന്ന മാടപ്പള്ളി സ്വദേശിയായ അലക്സ്‌ എന്നയാളെയാണ്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌.

അലക്സിന്റെ ബൈക്ക്‌ മാടപ്പള്ളി എഴുത്തുപള്ളി ഭാഗത്ത്‌ വച്ച്‌ തടഞ്ഞു നിര്‍ത്തുകയും തുടര്‍ന്ന്‌ തന്റെ കയ്യില്‍ കരുതിയിരുന്ന കുപ്പിഗ്ഗാസ്‌ കൊണ്ട്‌ അലക്സിന്റെ തലയ്ക്ക്‌അടിക്കുകയുമായിരുന്നു. ഇരുവരും തമ്മില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ റ്റോജി അലക്സിനെ ആക്രമിച്ചത്‌. ഇതിനുശേഷം റ്റോജി സംഭവസ്ഥലത്ത്‌ നിന്ന്‌ കടന്നു കളയുകയും ചെയ്തു. അലക്സിന്റെ പരാതിയെ തുടര്‍ന്ന്‌ തൃക്കൊടിത്താനം പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ
പിടികൂടുകയുമായിരുന്നു.

തൃക്കൊടിത്താനം സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്‌ റ്റോജി. തൃക്കൊടിത്താനം സ്റ്റേഷന്‍ എസ്‌.എച്ച്‌. ഓ അജീബ്‌ ഇ,എ.എസ്‌.ഐ സാന്‍ജോ, സി.പി.ഓ മാരായ അശോക്‌ കുമാര്‍, അനീഷ്‌ ജോണ്‍, സെല്‍വരാജ്‌, സന്തോഷ്‌ എന്നിവര്‌ ചേര്‌ ന്നാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version