Kerala

പാലാ നഗരസഭ വൈസ് ചെയർമാൻ സ്ഥാനം ആവശ്യപ്പെടില്ല. പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

 

പാലാ നഗരസഭ വൈസ് ചെയർമാൻ സ്ഥാനം നിലവിൽ ഇതുവരെ ഞാൻ അവശ്യപ്പെട്ടിട്ടില്ലന്നും തുടർന്നും ആവശ്യപ്പെടില്ലന്നും കേരളാ കോൺഗ്രസ് എം പാർലമെൻ്ററി പാർട്ടി ലീഡർ കൂടിയായ ബിജു പാലുപ്പടവൻ പറഞ്ഞു. പാലാ നഗരസഭ വൈസ് ചെയർമാൻ സ്ഥാനം ബിജു പാലുപ്പടവൻ അവകാശവാദം ഉന്നയിച്ചുവെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്തയോട് പ്രതികരി ക്കുകയായിരുന്നു അദ്ദേഹം.കൗൺസിലർ ആയും അല്ലാതെയും കഴിഞ്ഞ 20 വർഷമായി നഗരസഭ ഭരണകാര്യങ്ങളിൽ 8 ഓളം ചെയർപേഴ്സൺ മാരുമായി യാതൊരു തർക്കവും ഇല്ലാതെ നഗരസഭയുടെ ഉന്നമനത്തിനായി മാത്രം പ്രവൃത്തിച്ച വ്യക്തിയാണ് താനെന്നും ഒരിക്കലും അവരെ ഓവർ കം ചെയ്തിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

അതു കൊണ്ട് ഇപ്പോഴും അവരുമായി നല്ല ബന്ധത്തിലും സഹകരണത്തിലും പോകാൻ സാധിക്കുന്നു.ആ അംഗീകാരവും വിശ്വാസവും കൊണ്ടാണ് ഈ കൂട്ടായ്മ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാപട്യവും വഞ്ചനയും കാണിച്ച് ആരെയും അധികനാൾ പിടിച്ച് നിർത്താൻ സാധിക്കില്ല. അത് താൽക്കാലികം മാത്രമാണ്. പൊതുവേദികളിൽ നിന്ന് പലപ്പോഴും ഒഴിഞ് മാറി നിൽക്കാനും അധികാരത്തിന് വേണ്ടി സമർദ്ദം ചെലുത്താതിരിക്കാനും പരാമാവധി ഞാൻ ശ്രമിച്ചിട്ടുണ്ടന്നും അത് പാർട്ടി നേതാക്കൾക്കും ഉൾപ്പെടെ അറിയാവുന്ന കാര്യം ആണന്ന് അദ്ദേഹം പറഞ്ഞു. അധികാര സ്ഥാനം താൽക്കാലികമാണെന്നും എന്നാൽ അര് നല്ല കാര്യങ്ങൾ നടപ്പാക്കിയാലും അതിൻ്റെ പിന്നിൽ സ്വാർത്ഥ താല്പര്യം ഇല്ലാതെ പ്രവൃത്തിച്ച് അത് വിജയിക്കുമ്പോൾ ഉണ്ടാകുന്ന സംതൃപ്തി മാത്രമാണ് അതിൻ്റെ പ്രതിഫലമെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരെ വൃണപ്പെടുത്തിസ്ഥാനമാനങ്ങൾ ചോദിച്ച് വാണ്ടേ തല്ലന്നും അർഹതപ്പെട്ട് കിട്ടുന്നതിലാണ് സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. ഭരണകാര്യങ്ങളിൽ അധികം ഇടപെടാതെ ക്രിയാത്മക പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തുടരനാണ് താല്പര്യം ഉണ്ടായിരുന്നതെങ്കിലും സാഹചര്യം ഇവിടെ എത്തിച്ചതാണന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ട് പിന്തുണ നൽകുന്ന ചെയർ പേഴ്സണിൽ പിൻസീറ്റ് ഡ്രൈവിംഗ് അഗ്രഹിക്കുന്നില്ലന്നും പക്ഷെ അവർക്ക് ഭരണത്തിന് ഗുണകരമായ കാര്യങ്ങളിൽ നഗരസഭയുടെ താല്പര്യം സംരക്ഷിക്കാൻ പരമാവധി വീട്ടുവീഴ്ച ചെയ്ത് മുന്നോട്ട് പോകാനാണ് ഞങ്ങൾ അഗ്രഹിക്കുന്നതെന്ന് ബിജു പാലുപ്പടവൻ പറഞ്ഞു. വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കുകയില്ലായെന്നും ഭരണ സ്തംഭനം ഉണ്ടാക്കില്ലയെന്നും അവിശ്വാസത്തെ പിന്തുണച്ച 5 കൗൺസിലർമാരിൽ നിന്ന് അവരുടെ ചെയർമാൻ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി അറിയിക്കുമ്പോൾ കേരളാ കോൺഗ്രസ് എം പാർലമെൻ്ററി പാർട്ടി കൂടി തീരുമാനം എടുക്കുമെന്നും LDF ൻ്റെ അനുവാദത്തോടെ അവർക്ക് വോട്ട് ചെയ്യുമെന്നും ആണ് അറിയിച്ചിരുന്നത്.

അതനുസരിച്ച് അവർ നിർദ്ദേശിച്ച മായാ രാഹുലിനെ കേരളാ കോൺഗ്രസ് എം പാർലമെൻ്ററി പാർട്ടി ഏകകണ്ഠമായി അംഗീകരിച്ചിട്ടുണ്ട്. ജനാധിപത്യപരമായ രീതിയിൽ ഇതേ ‘ നടക്കും.നിലവിലുള്ള സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനത്തിനും ഒരു സമയത്തും അവകാശവാദം ഉന്നയിക്കില്ല. കൗൺസിലർ ലിസ്സി കുട്ടി മാത്യം വിന് ആദ്യ ടേം ചെയർപേഴ്‌സൺ സ്ഥാനം നൽകാൻ സാധിക്കുന്നില്ലങ്കിൽ അടുത്ത ടേം ഉറപ്പാക്കുമെന്ന് ഉള്ള വാഗ്ദാനത്തിൽ നിന്ന് ഞങ്ങൾ പുറകോട്ട് പോകില്ല. പരസ്പരം വീട്ടുവീഴ്ചയും ക്ഷമയും സഹകരണവും ഇല്ലാതെ ഒരു ഭരണവും അധികനാൾ പോവില്ലയെന്നത് ഒരു യാഥാർത്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top