Kerala

ശബരിമല തീർഥാടകരുടെ വാഹനം വളഞ്ഞങ്ങാനത്ത് അപകടത്തിൽപ്പെട്ടു; 15 പേർക്കു പരിക്ക്

കുട്ടിക്കാനം: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് 15 പേർക്കു പരുക്കേറ്റു. തമിഴ്നാട്ടിൽ നിന്നു ശബരിമലയ്ക്ക് ദർശനത്തിനു പോവുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനമാണ് വളഞ്ഞങ്ങാനത്ത് അപകടത്തിൽപെട്ടത്. പരുക്കേറ്റവർക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനു പിന്നാലെ സമീപത്തെ ക്രാഷ് ബാരിയറിൽ ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു. പീരുമേട് പൊലീസും ഹൈവേ പൊലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top