കൊല്ലപ്പളളി-മേലുകാവ് റോഡിലെ കുഴികൾ അടയ്ക്കുന്ന നിർമ്മാണ പ്രവൃത്തികൾ നവംബർ 29 ന് ആരംഭിക്കും: ജോസ് കെ മാണി എം പി - Kottayam Media

Kerala

കൊല്ലപ്പളളി-മേലുകാവ് റോഡിലെ കുഴികൾ അടയ്ക്കുന്ന നിർമ്മാണ പ്രവൃത്തികൾ നവംബർ 29 ന് ആരംഭിക്കും: ജോസ് കെ മാണി എം പി

Posted on

 

കോട്ടയം :കൊല്ലപ്പളളി:കൊല്ലപ്പളളി-മേലുകാവ് റോഡിലെ കുഴികൾക്ക് എന്ന് ശാപമോക്ഷമാകും എന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരമായി.കുഴികളിൽ വീണ് അപകടങ്ങൾ പതിവായ സാഹചര്യത്തിൽ റോഡ് ടാറു ചെയ്യാൻ അടിയന്തിര നടപടി ഉണ്ടാവണമെന്ന പത്രവാർത്തയെത്തുടർന്ന് ജോസ് കെ മാണി എം പി വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്,PWD ചീഫ് എഞ്ചനീയർ അജിത്ത് രാമചന്ദ്രൻ,PWD മെയ്ൻ്റനൻസ് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചനീയർ തോമസ് കെ എം തുടങ്ങിയവരുമായി ബന്ധപ്പെട്ട് റോഡ് ഉടൻ ടാറ് ചെയ്യുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

നവംബർ 29 ചൊവ്വാഴ്ച കുഴികൾ അടച്ച് ടാറിംഗ് ആരംഭിക്കുമെന്നും തിങ്കളാഴ്ച ടാറിങ്ങുമായി ബന്ധപ്പെട്ട പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version