Kerala

കൃഷിഭവന്റെ പേരിൽ തട്ടിപ്പ് വരുന്നുണ്ട് ജാഗ്രത പാലിക്കണമെന്ന് കൃഷി ആഫീസർ

പാലാ :നസ്‌കരസഭയിലെ പല ഭാഗങ്ങളിലും കൃഷി ആഫീസിൽ നിന്നാണെന്നു പറഞ്ഞു വരുന്ന സംഘങ്ങൾക്ക് കൃഷി ആഫീസുമായി യാതൊരു ബന്ധവുമില്ലെന്ന് കൃഷി ആഫീസർ അറിയിച്ചു .

തെങ്ങിന് വളം ഇട്ടു കൊടുക്കും എന്ന് പറഞ്ഞു വരുന്ന സംഘം വായിൽ തോന്നുന്ന ഫീസ് ആണ് ഈടാക്കുന്നത് .കൂടാതെ കൃഷി വകുപ്പിന്റെ അംഗീകാരം ഉണ്ടെന്നു പറഞ്ഞു യാതൊരു നിലവാരമില്ലാത്ത ഫലവൃക്ഷ തൈകളും വിട്ടു വരുന്നുണ്ട് .ഇത് സംബന്ധിച്ച് കൃഷി ആഫീസർ അറിയിപ്പും വാട്ട്സാപ്പിലൂടെ നൽകിയിട്ടുണ്ട് .

പാലാ നഗരസഭയുടെ പരിധിയിൽ , തെങ്ങിനു വളം ഇടൽ,മരുന്നു തളിക്കൽ,ഫലവൃഷത്തൈ വിതരണം എന്നിവ കൃഷിഭവൻ്റെ നേതൃത്വത്തിൽ നടത്തുന്നു എന്നും പറഞ്ഞ് എല്ലാവീടുകളിലും ഓരോ ടീമുകൾ എത്തുന്നുണ്ട്.ആയത് കൃഷിഭവനുമായിട്ട് യാതൊരു ബന്ധവും ഇല്ല എന്ന് അറിയിച്ചുകൊള്ളുന്നു.

കൃഷി ഫീൽഡ് ഓഫീസർ പാല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top