India

യെമൻ തീരത്ത് ഇന്ത്യൻ ചരക്കു കപ്പലിന് നേരെ ആക്രമണം :കപ്പൽ മുങ്ങി ;14 ജീവനക്കാരെ രക്ഷപെടുത്തി

ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ ‘എം.എസ്.വി ഫൈസ് നൂറെ ഒലിയ’ക്ക് നേരെ പ്രൊജക്റ്റൈൽ ആക്രമണമുണ്ടായി. ആക്രമണത്തെ തുടർന്ന് നിയന്ത്രണം വിട്ട കപ്പൽ തലകീഴായി മറിഞ്ഞ് സമുദ്രത്തിൽ മുങ്ങി.

എന്നാൽ, കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ പൗരന്മാരും ഒരു യെമൻ പൗരനുമുൾപ്പെടെ 14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി.

രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top