Kerala

പാലായിൽ കൊട്ടാരമറ്റത്തും ;മൂന്നാനിയിലും ;മുണ്ടുപാലത്തും വെള്ളം ഇറങ്ങി തുടങ്ങി

പാലായിലെ താഴ്ന്ന പ്രദേശമായ മൂന്നാനിയിലും ;മുണ്ടുപലത്തും ;കൊട്ടാരമറ്റത്തും വെള്ളം ഇറങ്ങി തുടങ്ങി .വളരെ സാവധാനമാണ് വെള്ളം ഇറങ്ങുന്നത് .ഈ രീതിയിൽ വെള്ളമിറങ്ങിയാൽ വൈകിട്ടോടെ ഗതാഗതം പുനഃസ്ഥാപിക്കാമെന്നാണ് കരുതുന്നത് .

നടയ്ക്കൽ ;പനയ്‌ക്കപ്പാലം ഭാഗങ്ങളിൽ രാവിലെ പത്തോടെ വെള്ളം ഇറങ്ങി തുടങ്ങിയിരുന്നു .അവിടെ കുറഞ്ഞാൽ ഉടനെ തന്നെ അതിന്റെ പ്രതിഫലനം പാലായിലും ഉണ്ടാവുന്നതാണ് .

മേലുകാവ് ,മൂന്നിലവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രണ്ടാട്ടുമുന്നി തോട് കമ്പിച്ചിരുന്നില്ല .പെയ്ത്ത് വെള്ളമാണ് പാലായിലെത്തി ജലനിരപ്പ് ഉയർത്തിയത് .ഉരുൾ പൊട്ടാത്തതിനാൽ വെള്ള പാച്ചിലും ഉണ്ടായില്ല .ഉരുൾ വെള്ളം കലങ്ങി മറിഞ്ഞെത്തുമ്പോൾ പെയ്ത്ത് വെള്ളം അത്ര കലക്കളില്ലാതെയാണ് എത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top