പാലായിൽ രണ്ടാമത്തെ വാഹന അപകടം;പുലിയന്നൂരിൽ കാർ ഓട്ടോയിലിടിച്ച് വയോധികൻ മരിച്ചു - Kottayam Media

Kerala

പാലായിൽ രണ്ടാമത്തെ വാഹന അപകടം;പുലിയന്നൂരിൽ കാർ ഓട്ടോയിലിടിച്ച് വയോധികൻ മരിച്ചു

Posted on

പാലാ പുലിയന്നൂര്‍ ജംഗ്ഷന് സമീപം കാറില്‍ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ യാത്രക്കാരന്‍ മരിച്ചു. ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന മേവട കുന്നപ്പള്ളിയില്‍ കെ.ജെ.ജോസഫ് (55) ആണ് മരിച്ചത്.

 

.പാരലല്‍ റോഡില്‍ നിന്നും കാര്‍ മെയിന്‍ റോഡിലേയ്ക്ക് പ്രവേശിക്കുന്നതിനിടെ  വേഗതയിലെത്തിയ ഓട്ടോറിക്ഷ കാറിലിടിക്കുകയായിരുന്നു. ഉടന്‍തന്നെ മരിയന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു

 

.അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. പാലായില്‍ ഇന്നുണ്ടായ രണ്ടാമത്തെ അപകടമാണിത്. 2 അപകടങ്ങളിലായി 2 പേരാണ് മരണപ്പെട്ടത്.രാവിലെ ചെത്തിമറ്റത്ത് ബൈക്ക് യാത്രികനായ യുവാവ് ബസിനടിയിലേക്കു വീണ് തല തകർന്നു മരണമടഞ്ഞു.രാവിലെ 10.30 ഓടെയാണ് ഈ അപകടമുണ്ടായതെങ്കിൽ 11.30 ഓടെയാണ് പുളിയന്നൂരിലെ ഈ അപകടം ഉണ്ടായതു.ഓട്ടോയും ,കാറും പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version