Kerala

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് വയനാട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. നാളെ കോഴിക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

മറ്റ് ജില്ലകളിൽ മഴയുടെ ശക്തി അനുസരിച്ച് കളക്ടർമാർക്ക് അവധി പ്രഖ്യാപിക്കാവുന്നതാണ്.കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം കോഡീകരിച്ചു കൊണ്ടായിരിക്കുമത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top