Kerala

അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവും എക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ

 

കൊഴുവനാൽ: കേരള രാഷ്ട്രീയ-പൊതുപ്രവർത്തന മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന അഡ്വ. ടി.വി. എബ്രഹാമിന്റെ അനുസ്‌മരണവും എക്‌സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ നടക്കും.
അഡ്വ. ടി.വി. എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് 2.30-ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിലാണ് അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ ഫ്രാൻസിസ് തോമസും സെക്രട്ടറി ഷിബു തെക്കേമറ്റവും പത്രസമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ 13-ാം വർഷമാണ് അനുസ്‌മരണവും അവാർഡു വിതരണവും നടക്കുന്നതെന്നും അവർ പറഞ്ഞു.

മാണി സി. കാപ്പൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കേരള ജലവിഭവ ഭവനനിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മേൻസ് ജോസഫ് ഉദ്ഘാടനം നിർവഹിക്കും. അഡ്വ. എം. ജെ. സെബാസ്റ്റ്യൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഫാ. ജോസ് നെല്ലിക്കത്തേരുവിൽ അനുഗ്രഹ പ്രഭാഷണവും മുൻ എം.പി. പി. സി. തോമസ് അനുസ്മരണ പ്രഭാഷണവും നടത്തും.
തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷന്റെ പുരസ്കാരങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്യും.
അഡ്വ ടി വി എബ്രാഹം ഫൗണ്ടേഷൻ പ്രസിഡന്റ് മുൻ എം.എൽ.എ പി. സി. ജോസഫ് ,

കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസി പൊയ്കയിൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ ജോർജ് , ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജൻ മണിയങ്ങാട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർ ജെസ്സി ജോർജ്, അഡ്വ ടി വി അബ്രാഹം ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ. ഫ്രാൻസിസ് തോമസ്, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് സാബു എൻ എസ് , ഫൗണ്ടേഷൻ സെക്രട്ടറിയും പി ടി എ പ്രസിഡൻ്റുമായ ഷിബു തെക്കേമറ്റം, ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പ്രഫ. കൊച്ചുത്രേസ്യാ എബ്രാഹം, നോബി അബ്രാഹം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top