Kerala

ഒരു കുഞ്ഞിന് 3 ലക്ഷം :കോട്ടയം തീക്കോയിയിൽ ഗർഭിണിയെ തടവിലാക്കി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം നടന്നുവെന്ന് പരാതി

കോട്ടയം തീക്കോയിയിൽ ഗർഭിണിയെ തടവിലാക്കി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം നടന്നുവെന്ന് പരാതി. അസം സ്വദേശിയായ 22കാരിയാണ് പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിൽ പൊലീസ്. വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് അസം സ്വദേശിനി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. വാഗമണ്ണിന് അടുത്ത തീക്കോയി  കേന്ദ്രീകരിച്ചു കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം പ്രവർത്തിക്കുന്നു എന്നാണ് യുവതിയുടെ പരാതി.

ഇതൊരു വൻ ശ്രുംഗല ആണെന്നുള്ള  നിഗമനത്തിലാണ് പോലീസ്.പഴുതടച്ചുള്ള വിദഗ്ദ്ധമായ അന്വേഷണമാണ് ഈരാറ്റുപേട്ട പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top