Kerala

ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം.ഫണ്ട് പിരിവുകാരണം ഡിവൈഎഫ്ഐയിൽ പ്രവർത്തിക്കാൻ പേടിയെന്ന് വിമർശനം

ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം.ഫണ്ട് പിരിവുകാരണം ഡിവൈഎഫ്ഐയിൽ പ്രവർത്തിക്കാൻ പേടിയെന്ന് സമ്മേളന പ്രതിനിധി അഭിപ്രായപ്പെട്ടു. ഡിവൈഎഫ്ഐയുടെ മെമ്പർഷിപ്പിൽ സംശയമുണ്ടെന്നും വിമർശനം.

നീറ്റ് ക്രമക്കേടിൽ സമരം ചെയ്തത് സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാനെന്നാണ് വിമർശനം. പിഎസ്‌സി ക്രമക്കേടിൽ ഡിവൈഎഫ്ഐ മിണ്ടിയില്ല. ഇ ഡിക്കെതിരെ തിരുവനന്തപുരത്ത് നടന്ന അനാവശ്യ പ്രതിഷേധമെന്നും കുറ്റപ്പെടുത്തൽ. സംഘടനാ റിപ്പോർട്ടിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കെതിരെയും വിമർശനമുയർന്നു.

രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുന്ന പിന്തുണ പോലും ഡിവൈഎഫ്ഐ നേതാക്കൾക്കില്ലെന്നും വിമർശനം. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗത്തിന്റേതായിരുന്നു വിമർശനം. ഇ ഡിക്കെതിരെ തിരുവനന്തപുരത്ത് നടന്നത് അനാവശ്യ പ്രതിഷേധമാണെന്നും പ്രതിഷേധിക്കാൻ എത്തിയ പ്രവർത്തകരെ തടയാൻ ഡിവൈഎഫ്ഐക്കായില്ലെന്നും വിമർശനം ഉയർന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top