Kerala

‘ഓപ്പറേഷൻ തണ്ടർ’:36 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 36 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശിയായ എസ്.കെ. ഐസക് ന്യൂട്ടൻ (30) ആണ് അറസ്റ്റിലായത്. അഡീഷണൽ എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി നടക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ടി. ഷനൂജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മാഹിയിൽ നിന്ന് വിദേശമദ്യം വാങ്ങി കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് എക്സൈസ് അധികൃതർ വ്യക്തമാക്കിയത്. ട്രെയിനിൽ നിന്ന് ഇറങ്ങിയ ശേഷം വലിയ ട്രാവൽ ബാഗിൽ മദ്യം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി.വി. ജയകൃഷ്ണൻ, എൻ. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ, അനൂപ് എന്നിവരും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top