Kerala

ശൗചാലയത്തിനുള്ളിൽ വച്ച് ഒരു സ്ത്രീ തൻറെ കാലുകൾ കൊണ്ട് മാവിൽ ഉപ്പ് ചേർത്ത് കുഴയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി

ശൗചാലയത്തിനുള്ളിൽ വച്ച് ഒരു സ്ത്രീ തൻറെ കാലുകൾ കൊണ്ട് മാവിൽ ഉപ്പ് ചേർത്ത് കുഴയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഭക്ഷ്യസുരക്ഷയും ശുചിത്വവും സംബന്ധിച്ച ഗുരുതര ആശങ്കകളാണ് വീഡിയോ ഉയർത്തിയത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ദൃശ്യങ്ങൾ പങ്കുവെച്ച് ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുകയും ചിലർ വിദേശ സഞ്ചാരികളോട് ‘ഇന്ത്യയിലേക്ക് യാത്ര ചെയ്യരുത്’ എന്ന തരത്തിലുള്ള കുറിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്തു.

വീഡിയോയിൽ ഒരു ചെറിയ ഹോട്ടിലിൻറെയോ മറ്റോ ശൗചാലയത്തിനുള്ളിൽ നാലഞ്ച് ഇഷ്ടികയ്ക്ക് മുകളിൽ വച്ച പാത്രത്തിൽ വലിയ അളവിൽ മാവ് കലക്കുന്നത് കാണാം. ഒരു സ്ത്രീ തൻറെ കാല് ഉപയോഗിച്ചാണ് മാവ് കലക്കുന്നത്. ഇടയ്ക്ക് ഇവർ മാവിലേക്ക് ഉപ്പ് ഇട്ടുകൊടുക്കുന്നതും കാണാം. ഈ സമയം മൂന്ന് എലികൾ പാത്രത്തിന് മുകളിൽ ഇരിക്കുന്നു. സ്ത്രീ എലികളെ ഓടിക്കാൻ ഒരു തരത്തിലും ശ്രമിക്കുന്നില്ല. സമീപത്തായി വച്ച ബേക്ക് ചെയ്തത് പോലുള്ള ഒരു ഭക്ഷ്യവസ്കു കാണാം. ഒരു എലി ഇതിന് മുകളിലാണ് ഇരിക്കുന്നത്.

ദൃശ്യം വൈറലായതോടെ നിരവധി പേരാണ് കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. ഭക്ഷണം തയ്യാറാക്കുന്നതിൽ അടിസ്ഥാന ശുചിത്വ മാനദണ്ഡങ്ങൾ പോലും പാലിക്കപ്പെടുന്നില്ലെന്ന ആരോപണം ഉയർന്നു. ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും, കർശന നടപടി വേണമെന്നും നിരവധി പേരെഴുതി. അതേസമയം മറ്റ് ചിലർ ഇത് ഒറ്റപ്പെട്ട സംഭവമായിരിക്കാമെന്നും, ഒരു സംഭവത്തിൻറെ പേരിൽ മുഴുവൻ രാജ്യത്തെയും ഭക്ഷ്യസംസ്‌കാരത്തെയും വിലയിരുത്തരുതെന്നും അഭിപ്രായപ്പെട്ടു. ചിലർ ഇന്ത്യയെ അപമാനിക്കാനായി എഐ ഉപയോഗിച്ച് നിർമ്മിച്ചതാണ് വീഡിയോയെന്ന് ആരോപിച്ചു. അതേസമയം വീഡിയോ എവിടെ വച്ച് എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top