എംഡിഎംഎ കടത്ത് കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടി തുടങ്ങി. റിമാൻഡിൽ കഴിയുന്ന മരുതോങ്കര സ്വദേശിനിയായ കീർത്തനയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

കൂരാച്ചുണ്ട് സ്വദേശിനിയായ കാവ്യക്കെതിരായ നടപടിയും നാളെ പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.വി ഡി സതീശൻ സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ് ഇപ്പോൾ എടുത്തിട്ടുള്ള നടപടി .

ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചു സർക്കാർ കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത് .ഇതിനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേരളമാകെ സഞ്ചരിച്ച് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുകയാണ് .