കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങവെ  ട്രെയിനിടിച്ചു മരിച്ച പാലാ മുത്തോലി സ്വദേശിനിയായ വീട്ടമ്മയുടെ സംസ്ക്കാരം ഇന്ന് നടക്കും - Kottayam Media

Kerala

കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങവെ  ട്രെയിനിടിച്ചു മരിച്ച പാലാ മുത്തോലി സ്വദേശിനിയായ വീട്ടമ്മയുടെ സംസ്ക്കാരം ഇന്ന് നടക്കും

Posted on

കോട്ടയം: കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങവെ  ട്രെയിനിടിച്ചു മരിച്ച വീട്ടമ്മയുടെ സംസ്ക്കാരം ഇന്ന് നടക്കും .പാലാ മുത്തോലി വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കല്‍ സ്‌മിത അനില്‍ (42) ആണു അമ്മയുടെ കൺമുമ്പിൽ ട്രെയിൻ തട്ടി മരണമടഞ്ഞത്‌.കുമാരനല്ലൂരില്‍ അമ്മയോടൊപ്പം പാളം മുറിച്ചുകടക്കുന്നതിനിടെയാണ്‌ അപകടം.

നീണ്ടൂര്‍ പ്രാവട്ടം ചെറുമുട്ടത്തുകളപ്പുരയില്‍ കുടുംബാംഗമാണ്‌ സ്‌മിത. ഭര്‍ത്താവ്‌ അനില്‍ (ഗ്രാന്റ്‌ ഹോട്ടല്‍ ഗ്രൂപ്പ്‌ കമ്പനി ). മക്കള്‍: അമൃത (നഴ്‌സിങ്‌ വിദ്യാര്‍ഥി, മാണ്ഡ്യ), ആദിത്യന്‍ (എട്ടാം ക്ലാസ്‌ വിദ്യാര്‍ഥി, പാലാ സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌.എസ്‌). സംസ്‌കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പില്‍ നടക്കും.ജോസ് കെ മാണി എം പി ;മാണി സി കാപ്പൻ എം എൽ എ ;ഫ്രാൻസിസ് ജോർജ് മുൻ എം പി;എം പി കൃഷ്ണൻ നായർ;ടോബിൻ കെ അലക്സ്;ജോസുകുട്ടി പൂവേലിൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version