Kerala

കാഞ്ഞിരപ്പള്ളി,ഇടക്കുന്നത്ത് പാമ്പ് കടിയേറ്റ് തോട്ടം തൊഴിലാളി മരിച്ചു

കാഞ്ഞിരപ്പള്ളി,ഇടക്കുന്നത്ത് പാമ്പ് കടിയേറ്റ് മരിച്ചു, വഞ്ചിമല രാജു (64) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ പാമ്പ് കടിയേൽക്കുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ രാജുവിനെ ഇരുപത്തിയാറാം മൈലിലെ മേരീക്യൂൻസ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

രാവിലെ തന്നെ രാജുവിന്റെ മരണ വർത്തയറിഞ്ഞു നാട്ടുകാർ ദുഃഖിതരായി .പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top