നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം നവകേരള സദസിനായി വിട്ട് കൊടുക്കാനുള്ള നഗരസ ഭയുടെ യോഗ തീരുമാനം പാലായിലെ നല്ലവരായ ജനങ്ങളെ ഓർത്ത് പിൻവലിക്കണമെന്ന് മുൻ നഗരസഭാംഗം മിനി പ്രിൻസ് - Kottayam Media

Sports

നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം നവകേരള സദസിനായി വിട്ട് കൊടുക്കാനുള്ള നഗരസ ഭയുടെ യോഗ തീരുമാനം പാലായിലെ നല്ലവരായ ജനങ്ങളെ ഓർത്ത് പിൻവലിക്കണമെന്ന് മുൻ നഗരസഭാംഗം മിനി പ്രിൻസ്

Posted on

 

2018 ജനുവരി 24 ന് ഞാനുൾപ്പെടെയുള്ള കൗൺസിലർമാർ ചേർന്ന കൗൺസിലിൽ സ്റ്റേഡിയം കായികാവശ്യത്തിന് മാത്രമെ ഉപയോഗിക്കാവൂ എന്ന തീരുമാനത്തെ കാറ്റിൽ പറത്തി കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുള്ളത്. ധാരാളം ജനങ്ങൾ എന്നും രാവിലെയും വൈകുന്നേരവും ആ സിന്തറ്റിക് ട്രാക്കിലൂടെ നടക്കുകയും ,ധാരാളം സ്പോർട്സ് കരായ കുട്ടികൾ അവിടെ പരിശീലനം നടത്തുകയും ചെയ്യുന്നത് ഞാൻ കാണുന്നതാണ്.പൊട്ടിപൊളിഞ്ഞ് പോയിടത്ത് കുട്ടികളും മുതിർന്നവരും മുട്ടിടിച്ച് വീഴുന്നത് കാണുന്നതും നിത്യ സംഭവമാണ്.

നാളിത് വരെ ഒരു തീരുമാനവും ഉണ്ടാവാതെ കിടക്കുന്ന സ്റ്റേഡിയത്തിൽ ഇത്രയും ജനങ്ങൾ കയറിയിറങ്ങിയാൽ എന്താവുമെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാക്കുവാൻ സാധിക്കും. ഇവിടുത്തെ കായീകാദ്ധ്യാപകർക്കും ,പഴയ കായിക താരങ്ങൾക്കും ,സ്പോർട്സും ആയി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവർക്കും അവരെടുത്ത തീരുമാനത്തിൽ വീഴ്ച പറ്റിയിട്ടുണ്ട്.

ഇവർ ഈ തെറ്റ് തിരുത്തി എല്ലാവരും രാഷ്ട്രീയത്തിന് അതീതമായി ചിന്തിച്ച് വളർന്ന് വരുന്ന തലമുറയ്ക്ക് വേണ്ടി നമുക്ക് കിട്ടിയ ഈ സൗകര്യം നശിപ്പിക്കാതെ ഈ പരിപാടി പാലായിൽ വേറെ സൗകര്യമുള്ളിടത്ത് മാറ്റി കൊണ്ട് കായിക ആവശ്യങ്ങൾക്ക് മാത്രമെ സ്റ്റേഡിയം ഉപയോഗിക്കൂ എന്ന തീരുമാനം നിലനിർത്തുവാനായിട്ട് ഇന്നലെ ചേർന്ന കൗൺസിൽ തീരുമാനം മാറ്റണമെന്ന് ഇവിടെ വളർന്ന് വരുന്ന സ്പോർട്സ് കാരായ കുട്ടികൾക്കും പാലായിലെ നല്ലവരായ ജനങ്ങൾക്ക് വേണ്ടിയും നഗരസഭയോട് അഭ്യർത്ഥിക്കുന്നു.

മിനി പ്രിൻസ് (മുൻ നഗരസഭ അംഗം)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version