പാലാ :നാട്ടകം സുരേഷ് എന്റെയും കൂടി നേതാവാണ് .എന്നെ ശാസിക്കാനും ,ഉപദേശിക്കാനുമുള്ള അധികാരം നാട്ടകത്തിനുണ്ട് പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ ടോണി തൈപ്പറമ്പിൽ അഭിപ്രായപ്പെട്ടു.

ഇന്നലെ വൈകുന്നേരത്തോടെ കെ പി സി സി നിർദ്ദേശപ്രകാരം കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ സസ്‌പെൻഡ് ചെയ്തതിനു ശേഷം പ്രതികരിക്കുകയായിരുന്നു ടോണി തൈപ്പറമ്പിൽ .

മുന്നണിക്ക് നേതൃത്വം നൽകുന്ന കക്ഷിയായ കോൺഗ്രസിനെ ക്ഷ വരപ്പിക്കുന്ന തരത്തിൽ കുടുംബ മുന്നണി മുന്നോട്ട് പോയപ്പോൾ ക്ഷമയുടെ സീമകൾ ലംഘിച്ചു കൊണ്ട് ചെയർപേഴ്‌സന്റെ വാച്ച് കോൺഗ്രസ് കൗൺസിലർ മോഷ്ടിച്ചെന്ന് കള്ളക്കേസ് കൊടുക്കുന്നത് വരെ കാര്യങ്ങൾ എത്തിയപ്പോളാണ് കോൺഗ്രസ് കൗൺസിലർമാർ ചെയർപേഴ്‌സനെ പുറത്താക്കാൻ തീരുമാനിച്ചത് .താനെന്നും അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനായി നിലകൊള്ളുമെന്നും .ഡി സി സി യിലെയും ,കെ പി സി സി യിലെയും നേതാക്കളുടെ നിലപാടുകളാണ് തന്റെ നിലപാടുകളെന്നും ടോണി തൈപ്പറമ്പിൽ കോട്ടയം മീഡിയയോട് പറഞ്ഞു .