Kottayam

ഡൽഹിയിൽ രാഹുൽ ഗാന്ധിക്കെതിരെ ഉള്ള അക്രമണം -പാമ്പാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

പാമ്പാടി: ഡൽഹിയിൽ രാഹുൽ ഗാന്ധിക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് പാമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

ബസ്റ്റാൻഡിന് മുൻപിൽ പ്രസിഡന്റ്‌ കെ ആർ ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും ഡി. സി സി സെക്രട്ടറിയുമായ ജയ്ജി പാലക്കലോ ഡി ഉത്ഘാടനം ചെയ്തു. സെക്രട്ടറി ഷേർലി തര്യൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക്, ജില്ലാ പഞ്ചായത്ത്‌ അംഗം പി എസ് ഉഷാകുമാരി, ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡന്റ്‌ എൻ. ജെ പ്രസാദ് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് ഐ എൻ റ്റി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനിയൻ മാത്യു, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ മാത്തച്ചൻ പാമ്പാടി എം സി ബാബു,?

സെക്രട്ടറിമാരായ വി എസ് ഗോപാല കൃഷ്ണൻ നായർ, രതീഷ് ഗോപാൽ, പ്രശാന്ത് പ്രകാശ്,ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ സെബാസ്റ്റ്യൻ ജോസഫ്,രഞ്ജു കെ രാജു, ഇ എ കുര്യാക്കോസ്, പ്രവീൺ പ്രസാദ്,സൂസൻ ഇ കുരുവിള,മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശാന്തമ്മ ഭാസ്കരൻ, മണ്ഡലം ഭാരവാഹികളായ സന്തോഷ്‌ ജി ജോൺ, ഷാജി കുര്യാക്കോസ്,ബോബി മുട്ടത്ത്,മാത്യു രാജൻ, സലിം ഒ ജെ എന്നിവർ നേതൃത്വം നൽകി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top