ആശുപത്രിയിലെത്തി കുഞ്ഞിനെ താലോലിച്ച് സ്വർണ്ണ വള അടിച്ചുമാറ്റി.,മണിക്കൂറിനുള്ളിൽ അടുത്ത കുഞ്ഞിന്റെയും വള അടിച്ചു മാറ്റിയ പെരുങ്കള്ളിയെ കട്ടപ്പന ഡി വൈ എസ് പി പൊക്കി - Kottayam Media

Kerala

ആശുപത്രിയിലെത്തി കുഞ്ഞിനെ താലോലിച്ച് സ്വർണ്ണ വള അടിച്ചുമാറ്റി.,മണിക്കൂറിനുള്ളിൽ അടുത്ത കുഞ്ഞിന്റെയും വള അടിച്ചു മാറ്റിയ പെരുങ്കള്ളിയെ കട്ടപ്പന ഡി വൈ എസ് പി പൊക്കി

Posted on

ഇടുക്കി :കട്ടപ്പന :ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരുടെ കുഞ്ഞിനെ എടുക്കുകയും താലോലിക്കുകയും ചെയ്ത ശേഷം കുഞ്ഞിൻ്റെ സ്വർണ്ണവള അടിച്ച് മാറ്റി യുവതി കടന്നു കളഞ്ഞത് ഇന്ന് രാവിലെ 10 മണിക്ക്; അടിച്ച് മാറ്റിയ സ്വർണ്ണം പണയം വെച്ച ശേഷം 11 മണിയോടു കൂടി ഒന്നരവയസുള്ള കുഞ്ഞുമായി സീബ്രാലൈൻ ക്രോസ് ചെയ്യാൻ ബുദ്ധിമുട്ടി നിന്ന പത്തു വയസുകാരൻ്റെ കൈയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി ക്രോസ് ചെയ്യുന്നതിനിടെ വള ഊരി മാറ്റി; ഒരു മണിക്കൂറിനിടെ രണ്ട് മോഷണം നടത്തിയ പെരുങ്കള്ളിയെ മണിക്കൂറുകൾക്കകം പിടികൂടി കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോനും സംഘവും

ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരുടെ കുഞ്ഞിനെ എടുക്കുകയും താലോലിക്കുകയും ചെയ്ത ശേഷം കുട്ടിയുടെ സ്വർണ്ണ വളയുമായി കടന്നു കളഞ്ഞ പെരുങ്കള്ളിയെ കട്ടപ്പന പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി.കുഴിത്തൊളു സ്വദേശി പനക്കൽ സുശീല (48) ആണ് പൊലീസ് പിടിയിലായത്.

 

ഇന്ന് രാവിലെ 10 മണിക്കായിരുന്നു കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്പിറ്റലിൽ എത്തിയ യുവതി തന്ത്രപൂർവ്വം ഡോക്ടറെ കാണാനിരുന്ന അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങുകയും കുറച്ച് നേരം താലോലിക്കുകയും ചെയ്ത ശേഷം കുട്ടിയുടെ സ്വർണ്ണവള അടിച്ചു മാറ്റിയ ശേഷം കുഞ്ഞിനെ തിരികെ നൽകി കടന്നുകളഞ്ഞത്.തുടർന്ന് കട്ടപ്പന ടൗണിലെത്തിയ യുവതി സമീപത്തുള്ള സ്വർണ്ണ പണയ സ്ഥാപനത്തിൽ കയറി വള പണയപ്പെടുത്തി പണം വാങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version