വെള്ളപ്പൊക്കം തടയുവാനും., തെളിനീരിനായും നഗരസഭാ ചെയർമാൻ്റെ നേതൃത്വത്തിൽ മീനച്ചിലാർ ശുചീകരണം ആരംഭിച്ചു - Kottayam Media

Kerala

വെള്ളപ്പൊക്കം തടയുവാനും., തെളിനീരിനായും നഗരസഭാ ചെയർമാൻ്റെ നേതൃത്വത്തിൽ മീനച്ചിലാർ ശുചീകരണം ആരംഭിച്ചു

Posted on

 

പാലാ: കാലവർഷത്തിൽ നഗരസഭാ പ്രദേശത്ത് ഉണ്ടാകുന്ന പ്രളയത്തിന് ഒരു പരിധി വരെ ഇടയാക്കുന്ന നീരൊഴുക്കിന് തടസ്സമായി നിൽകുന്ന മൺകൂനകളും എക്കലും കാടും പടർപ്പുകളും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കുവാനും തെളിനീർ ഒഴുക്കുവാനുമായി നഗരസഭാ പ്രദേശത്ത് മീനച്ചിലാർ ശുചീകരണത്തിന് നഗരസഭാ ചെയർമാൻ്റെ നേതൃത്വത്തിൽ തുടക്കമായി.

 

ളാലം തോടും മീനച്ചിലാറും സംഗമിക്കുന്നിടത്താണ് ശുചീകരണത്തിന് തുടക്കമിട്ടത്.ഈ ഭാഗത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ആദ്യഘട്ടത്തിൽ നീക്കം ചെയ്തു – തുടർന്ന് പുഴക്കര പാലം വരെയുള്ള ഭാഗങ്ങളിലെ കാടും പടർപ്പുകളും അടഞ്ഞുകൂടിയ എക്കലുമാണ് നീക്കം ചെയ്തത്: നഗരത്തിലെ വ്യാപാരികളുടെയും സംഘടനകളുടേയും ആവശ്യമായിരുന്നു സുഗമമായ നീരൊഴുക്കിനുള്ള തടസ്സങ്ങൾ നീക്കം ചെയ്യുക എന്നത്. കളരിയാംമാക്കൽ ചെക്ക്ഡാo ശുചീകരണത്തിനായി എത്തിച്ച ജംഗാറും മണ്ണുമാന്തിയും ജലസേചന വകുപ്പിൻ്റെ സഹകരണത്തോടെ ഇവിടെ എത്തിച്ചാണ് ശുചീകരണത്തിന് ഉപയോഗിച്ചത്.

തുടർച്ചയായ വേനൽമഴയിൽ ജലനിരപ്പ് ളാലം തോട്ടിലും മീനച്ചിലാറ്റിലും ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ അടിത്തട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക എന്ന് അസാദ്ധ്യമായി.ജലസേചന വകുപ്പിൻ്റെ മേൽനോട്ടത്തിൽ നഗരസഭയും ചേർന്നാണ് ശുചീകരണം നടപ്പാക്കിയത്.ജമൈത്രി പോലീസ് വ്യാപാരികൾ, തൊഴിലാളി സംഘടനകൾ എന്നിവരും പങ്കാളികളായി.കാലവർഷത്തിനു മുൻപ് പരമാവധി മേഖലയിൽ ശുചീകരണം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു. പല ഭാഗത്തും ജംഗാർ ഇറക്കുവാൻ കഴിയാത്തതും ഉയർന്ന ജലനിരപ്പും തടസ്സമാകുന്നതായി ചെയർമാൻ പറഞ്ഞു.
കൂടുതൽ ഫണ്ടിനായി ശ്രമിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ബസ് സ്റ്റേഷൻ ജംഗ്ഷനിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സിജി പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈജു കൊല്ലം പറമ്പിൽ, നീന ചെറുവള്ളിൽ, തോമസ് പീറ്റർ, കൗൺസിലർമാരായ ബിജി ജോ ജോ ,ലീന സണ്ണി, ജോസ് ചീരാംകുഴി ,ഷീബാ ജിയോ, സാവിയോ കാവുകാട്ട്, സതി ശശികുമാർ എന്നിവരും വിവിധ സംഘടനാ നേതാക്കളായ ബിജു പാലു പടവൻ, ജോസ് കുട്ടി പൂവേലി, കെ.അജി, ജനമൈത്രി പോലീസിലെ സബ് ഇൻസ്പെക്ടർ ഷാജി സെബാസ്റ്റ്യൻ, എ.ടി.ഷാജിമോൻ, എസ്.സുദേവ്, പ്രഭു .കെ.ശിവറാം, നഗരസഭാ ആരോഗ്യ വിഭാഗം, ജലസേചന വകുപ്പ് അധികൃതരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version