Kerala

നഗരത്തിൽ വീണ്ടും വൻ ഭക്ഷ്യവിഷബാധ. കൊച്ചി കതൃക്കടവിലുള്ള ‘അൽ റീം കുഴിമന്തി’ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

കൊച്ചി: നഗരത്തിൽ വീണ്ടും വൻ ഭക്ഷ്യവിഷബാധ. കൊച്ചി കതൃക്കടവിലുള്ള ‘അൽ റീം കുഴിമന്തി’ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസൻസ് അടിയന്തരമായി സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച മുതൽ ഈ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് വയറുവേദന, ഛർദ്ദി, മറ്റ് ശാരീരിക അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെട്ടത്. ഇതിൽ പത്തോളം പേർ കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഉൾപ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

തുടർന്നുള്ള ദിവസങ്ങളിൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ അമ്പതോളം പേരാണ് വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top