തിരുവനന്തപുരം: കെ കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദ സംഭാഷണത്തിൽ അന്വേഷണം. ക്രൈംബ്രാഞ്ച് ബ്രാഞ്ച് അന്വേഷണത്തിനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടിരിക്കുന്നത്.

2018 ലെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു ശബ്ദരേഖ. കെ കൃഷ്ണൻ കുട്ടിയുടെ പഴയ ശബ്ദരേഖ എന്ന് അവകാശപ്പെട്ടായിരുന്നു മാത്യു കുഴൽനാടൻ ശബ്ദരേഖ പുറത്ത് വിട്ടത്.

2026 ഏപ്രിൽ ഏഴിന് വാർത്താ സമ്മേളനം നടത്തിയായിരുന്നു മാത്യു കുഴൽനാടൻ ശബ്ദരേഖ പുറത്ത് വിട്ടത്.അന്നത്തെ പ്രളയത്തിൽ കേരളത്തിൽ സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് നേരിടേണ്ടി വന്നത് .