കോട്ടയം കാഞ്ഞിപ്പള്ളിയിലെ മേരി ക്യൂൻസ് ആശുപത്രിയിൽ മൃതദേഹം മാറിനൽകിയതായി പരാതി - Kottayam Media

Kerala

കോട്ടയം കാഞ്ഞിപ്പള്ളിയിലെ മേരി ക്യൂൻസ് ആശുപത്രിയിൽ മൃതദേഹം മാറിനൽകിയതായി പരാതി

Posted on

 

കാഞ്ഞിരപ്പള്ളി∙ കോട്ടയം കാഞ്ഞിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറിനൽകിയതായി പരാതി. ചോറ്റി സ്വദേശിയായ ശോശാമ്മ ജോണി (86)ന്റെ മൃതദേഹമാണ് മാറിക്കൊടുത്തത്. ചിറക്കടവ് കവല സ്വദേശികൾക്കു നൽകിയ മൃതദേഹം ദഹിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ പ്രവർത്തിക്കുന്ന മേരി ക്യൂൻസ്  ആശുപത്രിക്കെതിരെയാണ് പരാതി.

കൂട്ടിക്കലിലെ സെന്റ് ലൂപ്പസ് സിഎസ്ഐ പള്ളിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു ശോശാമ്മ ജോണിന്റെ സംസ്കാരം നടത്തേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി എട്ടുമണിയോടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കുടുംബാംഗങ്ങൾ എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയത് തിരിച്ചറിഞ്ഞത്. പിന്നീട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ മൃതദേഹം മറ്റൊരു കുടുംബത്തിനു നൽകിയിരുന്നു. മൃതദേഹം കൊടുത്ത കുടുംബം സംസ്കാരം നടത്തിയതായി പിന്നീട് അറിഞ്ഞു.

അതേസമയം, മകൻ തിരിച്ചറിഞ്ഞ മൃതദേഹമാണ് ബന്ധുക്കൾക്കു വിട്ടുനൽകിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി. നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.

ചിത്രം: ശോശാമ്മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version