Kerala

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി മൂലം തൃശൂരിലെ രണ്ട് സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ സർവീസ് നിർത്തിവച്ചു :അവസാന യാത്ര മരണയാത്ര പോലെ റീത്ത് വച്ച് 

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി മൂലം തൃശൂരിലെ രണ്ട് സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ എന്നെന്നേക്കുമായി ബ്രേക്കിട്ടു. അതിരപ്പിള്ളിയിലെയും വാല്‍പ്പാറയിലെയും ഒക്കെ മനോഹരമായ കാഴ്ചകള്‍ ഒരുപാട് പേര്‍ക്ക് കാണിച്ചുകൊടുത്ത ചീനിക്കാസ് എന്ന കമ്പനിയുടെ സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിയത്. അവസാന യാത്രയില്‍ മൃതദേഹത്തിന് സമാനമായി റീത്ത് വച്ചായിരുന്നു സര്‍വീസ്.

ചാലക്കുടിയില്‍ നിന്ന് കാലത്ത് 6.45 നും ഉച്ചയ്ക്ക് 1.30 നും വാല്‍പ്പാറയില്‍ നിന്ന് കാലത്ത് 7. 30നും ഉച്ചയ്ക്ക് 12 മണിക്കും. അതിരപ്പിള്ളിയേയും തമിഴ്‌നാട്ടിലെ വാല്‍പ്പാറയും ബന്ധിപ്പിക്കുന്ന വനപാതയിലൂടെ കാഴ്ചകള്‍ കണ്ട് അതിമനോഹരമായ മനസ് കുളിര്‍പ്പിക്കുന്ന  യാത്രകള്‍ നടത്തിയ ബസാണ് എന്നെന്നേക്കുമായി സര്‍വീസ് അവസാനിപ്പിച്ചത്.

പുതിയുടെ സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്ര സ്വകാര്യ ബസ് സർവീസുകൾക്ക് വൻ ഭീഷണി ആയിരിക്കുകയാസാണ്.വേണ്ടത്ര പഠനങ്ങൾ ഇല്ലാതെയാണ് സൗജന്യ യാത്ര വി ഡി സതീശൻ സർക്കാർ ഏർപ്പെടുത്തിയത്.സംസ്ഥാനമാകെ സ്വകാര്യ ബസ് മേഖലയിലെ ഒരു ലക്ഷത്തോളം കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ സർക്കാർ വേണ്ടത്ര പഠനമില്ലാതെയാണ് നടപ്പിലാക്കിയത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top