കടവിൽ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു:കൂടെയുണ്ടായിരുന്നവരെ ഓട്ടോ ക്കാർ രക്ഷിച്ചു - Kottayam Media

Kerala

കടവിൽ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു:കൂടെയുണ്ടായിരുന്നവരെ ഓട്ടോ ക്കാർ രക്ഷിച്ചു

Posted on

പത്തനംതിട്ട :പമ്പാവാലി തുലാപ്പള്ളി ആലപ്പാട്ട് പാപ്പിക്കയത്തില്‍ കുളിക്കാന്‍ ഇറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. നാറാണംതോട് അമ്പലപ്പറമ്പില്‍ വിനോദിന്റെ മകള്‍ നന്ദന വിനോദ് (17) ആണ് മരിച്ചത്. വെണ്‍കുറിഞ്ഞി എസ് എന്‍ ഡി പി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികളെ രക്ഷപ്പെടുത്തി. ഇവരുടെ വീട്ടില്‍ വെള്ളമില്ലാത്തതു കൊണ്ടാണ് ആലപ്പാട്ട് കുളിക്കാനെത്തിയത്. പമ്പ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version