Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ഭക്തർ സമർപ്പിച്ചത് എട്ടര കോടി രൂപ

ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ഭക്തർ സമർപ്പിച്ചത് കോടികളുടെ കാണിക്കകൾ. ഇത്തവണ 8.5 കോടിയിലധികം രൂപയാണ് ഭണ്ഡാരത്തിൽ നിന്ന് മാത്രം ലഭിച്ചത്.

പണത്തിന് പുറമെ സ്വർണ്ണവും വെള്ളിയും നിരോധിച്ച പഴയ നോട്ടുകളും വരെ ഭണ്ഡാരത്തിലെത്തിയിട്ടുണ്ട്. കാനറാ ബാങ്ക് ഗുരുവായൂർ ശാഖയുടെ മേൽനോട്ടത്തിലായിരുന്നു ഇത്തവണത്തെ ഭണ്ഡാരം എണ്ണൽ..

ഇ-ഭണ്ഡാരങ്ങളിലൂടെയും കാര്യമായ വരുമാനം ലഭിച്ചു. കിഴക്കേ നടയിലെ എസ്ബിഐ ഇ-ഭണ്ഡാരത്തിലൂടെ 4,60,426 രൂപയും പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 31,037 രൂപയും ലഭിച്ചു.

പടിഞ്ഞാറെ നടയിലെ യുബിഐ ഇ-ഭണ്ഡാരത്തില്‍ നിന്ന് 1,07,226 രൂപയും ഇന്ത്യന്‍ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 61,864 രൂപയും ഐസിഐസിഐ ഇ-ഭണ്ഡാരത്തിലൂടെ 43,952 രൂപയും ധനലക്ഷ്മി ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 1,82,432 രൂപയും ലഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top