Kerala

ഭർത്താവിൻ്റെ സംസ്‌കാര ശുശ്രൂഷ സെമിത്തേരിയിൽ നടക്കുമ്പോൾ വീട്ടിലായിരുന്ന ഭാര്യയും മരിച്ചു

ഭർത്താവിൻ്റെ സംസ്‌കാര ശുശ്രൂഷ സെമിത്തേരിയിൽ നടക്കുമ്പോൾ ഭാര്യയും മരിച്ചു .ചെങ്ങന്നൂർ പറമ്പത്തൂർ പീടികയിൽ പി.സി ചെറിയാന്റെ (88) സംസ്‌കാരം സെമിത്തേരിയിൽ നടക്കുമ്പോഴാണ് ഭാര്യ ഐവി ചെറിയാൻ (82) മരിച്ചത്.വർധക്യസഹജമായ രോഗം ആയതിനാൽ ഇരുവരും മകളോടൊപ്പം എറണാകുളത്തായിരുന്നു താമസം.

പി.സി ചെറിയാൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്.ഇന്ന് രാവിലെ 10.30 ഓടെ ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ സംസ്‌കാര ശുശ്രൂഷയ്ക്ക് ശേഷം സെമിത്തേരിയിൽ സംസ്ക‌രിക്കുമ്പോഴാണ് ഭാര്യ ഐവി ചെറിയാൻ എറണാകുളത്ത് മരിച്ചത്.മൃതദേഹം ഇന്ന് വൈകിട്ട് 4.30ഓടെ ചെങ്ങന്നൂരിലെ ഭവനത്തിൽ കൊണ്ടുവരും.

5 മണിയോടെ പഴയ സുറിയാനി പള്ളിയിലെ ഭർത്താവിന്റെ കല്ലറയിൽ സംസ്‌കരിക്കും.പരേത റാന്നി പുല്ലംപള്ളിൽ കുടുംബാംഗമാണ്.മക്കൾ ആശാ മാത്യു, ഉഷ വർഗീസ് (ഓസ്ട്രേലിയ),

ഷീല തോമസ്, സുരേഷ് ചെറിയാൻ (കാനഡ) മരുമക്കൾ വർഗീസ് ജേക്കബ് (ചിറ്റേത്ത്, മല്ലപ്പള്ളി), തോമസ് ജോൺ (കൊച്ചുമണ്ണിൽ, തിരുവല്ല) ബ്ലസി സുരേഷ് (പട്ടരുകണ്ടത്തിൽ, വാകത്താനം), പരേതനായ തോമസ് മാത്യു (മാമ്പഴത്തുണ്ടിയിൽ. ചെങ്ങന്നൂർ)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top