Kottayam

റോഡിൽ കുഴി; നാട്ടുകാർ ചെടി നട്ടു; പഞ്ചായത്ത് മെബർ “വളം ഇട്ടു”. ഒറ്റ രാത്രിയിൽ കുഴിയടഞ്ഞു

 

കൊല്ലപ്പള്ളി: കൊല്ലപ്പള്ളി ടൗണിൽ ജംഗ്ഷനിൽ അപകടകരമായ രീതിയിൽ രൂപപ്പെട്ട കുഴി പരാതിപ്പെട്ട് മണിക്കൂറുകൾക്കകം മൂടി പൊതുമരാമത്ത് മാതൃകയായി.

മേലുകാവ് റോഡിൽ നിന്നും പാലാ – തൊടുപുഴ ഹൈവേയിലേക്ക് പ്രവേശിക്കുന്ന കൊല്ലപ്പള്ളി ജംഗ്ഷനിലെ വളവിലാണ് കുഴിയുണ്ടായത്. ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെടുന്നത് തുടർക്കഥയായതോടെ നാട്ടുകാർ കുഴിയിൽ ചെടിനട്ടു. തുടർന്ന് വിവരം വാർഡ് മെബർ എസ്. ജ്യോതി ലക്ഷ്മിയെ നാട്ടുകാർ വിവരം അറിയിക്കുകയും ചെയ്തു.

ഉടൻ പഞ്ചായത്ത് മെബർ ജ്യോതിലക്ഷ്മി സംഭവത്തിൽ ഇടപെട്ടു. കുഴി അടിയന്തരമായി മൂടിയില്ലെങ്കിൽ താനീ ചെടിയ്ക്ക് “വളമിടു”മെന്ന് പി.ഡബ്ള്യു.ഡി ഓഫീസിൽ അറിയിച്ചു. തുടർന്നാണ് മണിക്കൂറുകൾക്കകം പൊതുമരാമത്ത് അധികൃതർ രാത്രിയിൽ തന്നെ കുഴി മൂടി.

എന്നാൽ , കനത്ത മഴ ചെയ്യുന്ന സാഹചര്യത്തിൽ ഈ കുഴിയുടെ ആയുസ് എത്രയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. അമിതഭാരം കയറ്റിയ ടോറസ് ലോറികൾ മെയിൻ റോഡിലേക്ക് പ്രവേശിക്കുമ്പോൾ വളവിൽ ടയറിൻ്റെ ഒരു സൈഡ് നിന്ന് കറങ്ങുന്നതാണ് റോഡിൻ്റെ തകർച്ചയ്ക്ക് കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top