Kottayam

പാലാ ബിജെപി പഠനോപകാരണങ്ങൾ വിതരണം നടത്തി ;മികച്ച വിജയം നേടിയവരെ ആദരിച്ചു

പാലാ :ബിജെപി മൈനോറിറ്റി മോർച്ച കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ്റെ നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങൾ ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ.അനീഷ്. ജി. കെഴുവൻകുളം L P. സ്കൂൾ പ്രധാന അദ്ധ്യാപകൻ രാജീവിന് കൈമാറുന്നു.

മൈനോറിറ്റി മോർച്ച മണ്ഡലം പ്രസിഡന്റ് ജെയിംസ് വടക്കേട്ട്, മൈനോറിറ്റി മോർച്ച പാലാ മുൻസിപ്പാലിറ്റി പ്രസിഡന്റ് തോമസ് കെ ജെ, കൊഴുവനാൽ പഞ്ചായത്ത്‌ മെമ്പർമാരായ സ്മിത വിനോദ്, ഹരിത അനിൽകുമാർ പാലാ മണ്ഡലം വൈസ് പ്രസിഡന്റ മനോജ്‌ മാഞ്ചേരിൽ യുവ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് അരുൺ ആർ നായർ എന്നിവർ പങ്കെടുത്തു.

SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയ ങ്ങൾക്കും A+ ലഭിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികളെ BJP കടനാട് പഞ്ചായത്ത് നീലൂർ ശക്തികേന്ദ്രയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മറ്റത്തിപ്പാറ, നീലൂർ, കണ്ടത്തി മാവ് ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് നീലൂരിൽ നടന്ന ചടങ്ങിൽ മൊമൻ്റോ വിതരണം ചെയതത്.

മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് പുഷ്പജ P R അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബി ജെ പി പാലാ മണ്ഡലം പ്രസിഡൻ്റ് അഡ്വ. ജി അനീഷ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ മുരളിധരൻ P R, ദീപു C G, മനോജ് മാഞ്ചേരിൽ,റെജി, ജയിംസ് വടക്കേട്ട്, രമ്യ അനിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top