Kerala

കർഷകർക്കും യാത്രാ സൗജന്യം പ്രഖ്യാപിക്കണം,ലിംഗസമത്വവും സാമൂഹ്യ നീതിയും ഉറപ്പാക്കണം: ഡാൻ്റിസ് കൂനാനിക്കൽ.

പാലാ : യു.ഡി.എഫ് ൻ്റെ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന പോലെ കെ.എസ്. ആർ. ടി.സി യിൽ സ്ത്രീകളുടെ സൗജന്യയാത്ര വേർതിരിവില്ലാത്ത വിധം അനുവദിക്കണമെന്നും ലിംഗസമത്വവും സാമൂഹ്യ നീതിയും ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരിന് സാധിക്കണമെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റിസ്‌ കൂനാനിക്കൽ ആവശ്യപ്പെട്ടു.

സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്നവരടക്കം ആദായ നികുതിദായക വിഭാഗത്തിൽപ്പെട്ടവരെ ഒഴിവാക്കി അടിസ്ഥാന ജനവിഭാഗമായ കർഷകർക്കു കൂടി സൗജന്യ യാത്രാസാധ്യത പരിഗണിക്കണമെന്നും

എല്ലാ വിഭാഗം വയോജനങ്ങൾക്കും യാത്രാ സൗജന്യം ലഭ്യമാക്കാനാവണമെന്നും കർഷക യൂണിയൻ (എം ) സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ തുടർന്നു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top