പാലാ : പെട്രോൾ ഡീസൽ വില വർധന മൂലം ഓട്ടോകൾക്ക് നിലവിൽ ഉള്ള കൂലിക്ക് ഓട്ടം ഓടുവാൻ കഴിയുകയില്ല. ആയതിനാൽ ഓട്ടോകളുടെ കൂലി ഉടൻ വർധിപ്പിക്കണം എന്ന് ഓട്ടോ തൊഴിലാളി യൂണിയൻ കെ.ടി.യു.സി.(എം) പാലാ മുൻസിപ്പൽ സമ്മേളനം ആവശ്യപ്പെട്ടു.

യോഗത്തിൽ യൂണിയൻ കൺവീനർ കെ വി അനൂപ് അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിനോദ് ജോൺ,കണ്ണൻ പാലാ,ടിനു തകടിയേൽ,തോമസ് ചാക്കോ,തങ്കച്ചൻ കൂമ്പുക്കൽ,

വിൻസൻറ് തൈമുറി,മാതു കുന്നേ പറമ്പിൽ,തോമസ് ആൻറണി,ബേബി കുരുവിള,ബെന്നി വിൻസൻറ്, കെ.റ്റി അനീഷ്,പി.സി ശ്രീകുമാർ,വി.എം ബാബു,എ.കെ ഷാജി,തോമസ് ജോസഫ്,സന്തോഷ് വട്ടക്കുന്നേൽ,റോണി പാലാ,സുനിൽ കൊച്ചുപറമ്പിൽ, ബിജി മുകളേൽ,രാജേഷ് വട്ടക്കുൻ ,കെ.യു കുര്യാക്കോസ്,എന്നിവർ പ്രസംഗിച്ചു.
