Kottayam

കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി

 

കോട്ടയം ജില്ലാ പൊലീസ് മേധാവിയായി കെ.എം.സാബു മാത്യുവിനെ നിയമിച്ചു. നിലവിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ്.2016 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥനായ സാബു മാത്യു കൊല്ലം റൂറൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.

ഇന്റലിജൻസ് എഡിജിപി പി.വിജയനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. സൈബർ ഓപ്പറേഷൻസ് എഡിജിപിയുടെ പൂർണ്ണ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടാകും.

പൊലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന എസ്.ശ്രീജിത്തിനെ ജയിൽ മേധാവിയായി മാറ്റി. ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവി സ്ഥാനത്തുനിന്നും ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു.

ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന എച്ച്.വെങ്കിടേഷിന് അതേ തസ്തികയിൽ പൂർണ്ണ ചുമതല നൽകി. ദിനേന്ദ്ര കശ്യപിനെ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നും ഇന്റലിജൻസ് എഡിജിപിയായി മാറ്റി നിയമിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top