കോൺഗ്രസിന്റെ പാലായിലെ കരുത്തിനു ഇനി പുത്തൻ മുഖം വരുന്നു :പാർലമെന്ററി പാർട്ടി ലീഡറായി ടോണി തൈപ്പറമ്പനെ തെരെഞ്ഞെടുത്തു.ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗമാണ് ടോണിയെ പാർലമെന്ററി പാർട്ടി ചുമതലയേൽപ്പിച്ചത് .നിലവിൽ ലീഡർ സെബാസ്റ്റിൻ പനയ്ക്കനായിരുന്നു .അഖ്ദ്ദേഹത്തിനു ബിസിനസ് തിരക്കുള്ളതിനാലാണ് ടോണി തൈപ്പറമ്പാണ് സ്ഥാനം നൽകിയത് .

ടോണി നിലവിൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ് .നിരവധിയായ സമര പോരാട്ട തീജ്വലയിലൂടെ കടന്നാണ് ടോണിക്ക് പ്രസ്തുത സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞത് .നിലവിൽ ചെത്തിമറ്റം വാർഡിലെ കൗണ്‍സിലറാണ് .

കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പ് കാലത്ത് യു ഡി എഫിനായി കാവലാളായി പ്രവർത്തിച്ചു .അതിന്റെ ഫലമായി തന്നെ കോൺഗ്രസിനും യു ഡി എഫിനും തിളക്കമുള്ള വിജയം നേടാനായി .എൽ ഡി എഫിൽ നിന്നും ഭരണം യു ഡി എഫിലേക്കായി തിരിച്ചു പിടിച്ചു .

ഇന്നലെ നടന്ന യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച ഫ്രാൻസിസ് ജോർജ് എം പി യുടെ മുഖത്ത് നോക്കി തന്നെ ടോണി തൈപ്പറമ്പിൽ ചോദിച്ചു .കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പൊന്നും സാർ മറക്കരുത് .അന്ന് ഫണ്ടില്ലാതെ വിഷമിച്ച കോൺഗ്രസ് പ്രവർത്തകർ കൈക്കാശ് മുടക്കിയാണ് സാറിന് വേണ്ടി പ്രവർത്തിച്ചത് അതൊന്നും സാർ മറന്നാലും കോൺഗ്രസുകാർ മറക്കില്ല.അതാണ് ടി ടി എന്ന ടോണി തൈപ്പറമ്പൻ .