Kerala

പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഒരു തരത്തിലുള്ള ധാരണ ഉണ്ടാക്കുകയോ, പിന്തുണ സ്വികരിക്കുകയോ, നൽകുയോ ചെയ്യില്ലെന്ന് കേരളാ കോൺഗ്രസ് എം

പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഒരു തരത്തിലുള്ള ധാരണ ഉണ്ടാക്കുകയോ, പിന്തുണ സ്വികരിക്കുകയോ, നൽകുയോ ചെയ്യില്ലെന്ന് കേരളാ കോൺഗ്രസ് എം.

പാലാ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് 10 അംഗങ്ങൾ ഉള്ള കേരളാ കോൺഗ്രസ് എം.മുനിസിപ്പൽ ഇലക്ഷൻ കഴിഞ്ഞ് ഉടൻ ദൂതൻമാർ മുഖേന സ്വതന്ത്ര മുന്നണി സമീപിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിരിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്.

കേരളാ കോൺഗ്രസ് എം ഒരിക്കലും അവസര വാദരാഷ്ട്രിയത്തിന് ഇല്ലായെന്നും സത്യത്തിൻ്റെ മാർഗത്തിലൂടെയുള്ളുവെന്നും ഈ നിലപാടിൽ പാലാ നഗരസഭയിലെ പുതിയ സംഭവ വികാസങ്ങളുടെ വെളിച്ചത്തിലും മാറ്റമില്ലന്ന് കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് പ്രൊഫസർ ലോപ്പസ് മാത്യു അറിയിച്ചു.

നിലവിൽ കേരളാ കോൺഗ്രസിന് 10 അംഗങ്ങളാണ് പാലാ നഗരസഭയിലുള്ളത്.സിപിഐഎം നു രണ്ടു കൗണ്സിലര്മാരുമുണ്ട് .റോയി ഫ്രാൻസിസ് ;ജോസിന് ബിനോ എന്നിവരാണവർ .കേരളാ കോൺഗ്രസിലെ ബിജു പാലൂപ്പടവനാണ് പ്രതിപക്ഷ നേതാവ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top