പാലാ :മുൻ രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്, യുഡിഎഫ് മണ്ഡലം കൺവീനറുമായ പിജെ മത്തച്ചൻ പുതിയിടത്ത് ചാലിലിന്റെ മൃതദേഹം ഇന്ന്(10.6.2026) വൈകിട്ട് 5 മണിക്ക് വീട്ടിൽ എത്തിക്കും.
നാളെ ഉച്ചകഴിഞ്ഞു 2 മണിക്ക്(11.6.2026 വ്യാഴം )സംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കും.ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലിരുന്ന മത്തച്ചൻ വെല്ലൂരിലെ ചികിത്സകഴിഞ്ഞു മടങ്ങുമ്പോൾ സേലത്ത് വച്ചാണ് ഹൃദയ സ്‌തംഭനം മൂലം മരണമടഞ്ഞത് .
ഇദ്ദേഹം കേരളാ യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡണ്ട് ആയിരുന്നപ്പോളാണ് പാലാ മിനി സിവിൽ സ്റ്റേഷൻ പണികൾ സ്തംഭിക്കുന്നു എന്നാരോപിച്ച് മിനി സിവിൽ സ്റ്റേഷൻ പിടിച്ചെടുക്കൽ സമരം നടത്തിയത് .തുടർന്നിങ്ങോട്ട് നിലയ്ക്കാത്ത സമര മുറയ്ക്ക് നേതൃത്വം നൽകിയ മാത്തച്ചൻ പാർട്ടി പിളർന്നപ്പോൾ ജോസഫ് ഗ്രൂപ്പിലായി .ജോസഫ് വിഭാഗത്തിന് രാമപുരത്ത് കരുത്തുണ്ടായത് മാത്തച്ചന്റെ അക്ഷീണ പരിശ്രമം കൊണ്ടായിരുന്നു .എല്ലാവരോടും സൗമ്യതയോടെ സംസാരിക്കുന്ന ഇദ്ദേഹത്തെ എതിർ രാഷ്ട്രീയക്കാർ പോലും അംഗീകരിച്ചിരുന്നു .