വയലിൽ ട്രോഫി ; മന്ത്രിയും എംഎൽഎയും കളത്തിൽ ഏറ്റുമുട്ടിയപ്പോൾ മന്ത്രിയുടെ ടീമിന് വിജയം - Kottayam Media

Kerala

വയലിൽ ട്രോഫി ; മന്ത്രിയും എംഎൽഎയും കളത്തിൽ ഏറ്റുമുട്ടിയപ്പോൾ മന്ത്രിയുടെ ടീമിന് വിജയം

Posted on

 

പാലാ: സെന്റ് തോമസ് കോളേജിൽ നടന്നുവരുന്ന 43 മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റിനോടനുബന്ധിച്ച് നടന്ന പ്രദർശന മത്സരത്തിലാണ് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയും കോളേജിന്റെ പൂർവവിദ്യാർത്ഥിയുമായ റോഷി അഗസ്റ്റിൻ നേതൃത്വം കൊടുത്ത പൂർവവിദ്യാർഥികളുടെ ടീമും പാലാ എംഎൽഎ മാണി സി. കാപ്പൻ നേതൃത്വം കൊടുത്ത അന്ത്യാളം സിക്സസും തമ്മിൽ ഏറ്റുമുട്ടിയത്. അത്യന്ത്യം വാശിയേറിയ മത്സരത്തിൽ തിങ്ങി നിറഞ്ഞ ഗ്യാലറികളെ സാക്ഷിയാക്കി 28 – 30 എന്ന നിലയിൽ മന്ത്രി നയിച്ച പൂർവ്വ വിദ്യാർഥികളുടെ ടീം വിജയിച്ചത്.

തുടർന്ന് നടന്ന മത്സരത്തിൽ ആതിഥേയരായ സെന്റ് തോമസ് കോളേജ് വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് സെന്റ് ജോർജ് കോളേജ് അരുവിത്തറയെ കീഴടക്കി അടുത്ത റൗണ്ടിൽ കടന്നു. സ്കോർ 19-25, 25-19, 25-18, 25-19.

തിങ്കളാഴ്ച രാവിലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് സേക്കർട്ട് ഹാർട്ട് കോളേജ് തേവരയെ കീഴടക്കി സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി ടൂർണമെന്റിലെ ആദ്യ വിജയം കരസ്ഥമാക്കി. (സ്കോർ 26-24, 20-25, 25-22, 25-23). ചൊവ്വാഴ്ച രാവിലെ 7. 30ന് നടക്കുന്ന മത്സരത്തിൽ സിഎംഎസ് കോളേജ് കോട്ടയം സ്റ്റീഫൻസ് കോളേജ് പത്തനാപുരത്തെയും, ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന വനിതാ വിഭാഗം മത്സരത്തിൽ ചങ്ങനാശ്ശേരി കോളേജ് പത്തനംതിട്ട കത്തോലിക്കേറ്റ് കോളജിനെയും തുടർന്നുള്ള മത്സരത്തിൽ മുൻവർഷത്തെ ഫൈനലിസ്റ്റ് ആയ എസ് എൻ കോളേജ് ചേളന്നൂർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേതാക്കളായ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും നേരിടും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version