Kerala

ക്രിമിനലിന്റെ ആക്രമണത്തിൽ കോൺഗ്രസ് നേതാവിന് പരിക്ക് :ആയിരം സന്തോഷ് എന്ന് വിളിപ്പേരുള്ള ആളാണ് കമ്പി വടിക്ക് ആക്രമിച്ചത്

ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗവും കോണ്‍ഗ്രസിന്റെ ജില്ലാ കമ്മറ്റി അംഗവുമായ കെ.ആർ. രാമചന്ദ്രനെ കമ്പിവടികൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിച്ചു.

ഇന്നലെ വൈകുന്നേരം നെടുങ്കണ്ടത്ത് വെച്ചാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോമ്പയാർ സ്വദേശി ആയിരം സന്തോഷ് ആണ് ആക്രമണം നടത്തിയതെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു.

പരിക്കേറ്റ രാമചന്ദ്രനെ ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നാലെ സന്തോഷിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുന്ന കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുഖ്യ ചുമതലക്കാരൻ കൂടിയാണ് കെ.ആർ. രാമചന്ദ്രൻ. ട്രസ്റ്റിന്റെ ഓഫീസില്‍വെച്ചാണ് രാമചന്ദ്രന് നേരെ ആക്രമണം ഉണ്ടായത്.

വൈകുന്നേരത്തോടെ മദ്യലഹരിയില്‍ ഓഫീസിലെത്തിയ പ്രതിയായ ആയിരം സന്തോഷ്, തന്റെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി അവിടെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രനുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.

വാക്കേറ്റം രൂക്ഷമായതോടെ ഓഫീസിലുണ്ടായിരുന്ന മറ്റ് ചില ജീവനക്കാർ സന്തോഷിനെ അനുനയിപ്പിച്ച്‌ പറഞ്ഞയയ്ക്കാൻ ശ്രമിച്ചു. എന്നാല്‍, സന്തോഷ്, കയ്യിലുണ്ടായിരുന്ന കമ്പിവടി ഉപയോഗിച്ച്‌ രാമചന്ദ്രനെ ക്രൂരമായി മർദിക്കുകയായിരുന്നു.

തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മർദനമേറ്റ രാമചന്ദ്രനെ ഉടൻതന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top