പാലാ. വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ വെച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ജീപ്പിടിച്ച് വാഗമൺ സ്വദേശിനി ഇന്ദിരക്ക് ( 55 ) പരിക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം.

ഇന്നലെ രാത്രി കടപ്പാട്ടൂരിൽ വച്ച് കാറും ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ പൂവരണി സ്വദേശികൾ ഗോകുൽ സി ഗോപകുമാർ ( 25 ) ഗിൽവാസ് (29) എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ മരങ്ങാട്ടുപള്ളിയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് തൃശ്ശൂർ സ്വദേശി സതീഷിന് ( 30 ) പരിക്കേറ്റു.

പാലാ. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ 7 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ കുടുംബാംഗങ്ങൾ ശ്യാം മോഹൻ ( 41 ) തുഷാര കല ( 39 ) സ്വാതിക് ( 9 ) എതിർ കാറിലുണ്ടായിരുന്ന ഇടമറ്റം സ്വദേശികളായ അൻസൽന ( 56 ) ആഷിക് ( 29 ) ജഗദിഷ് മേഘ ( 4 ) മുണ്ടക്കയം സ്വദേശി അൻസാബത്ത് (17) എന്നിവർക്കാണ് പരുക്കേറ്റത് . വൈകിട്ട് കുമ്പാനി ഭാഗത്ത് വച്ചായിരുന്നു അപകടം .