Kerala

ഗർഭാശയത്തിൽ അസാധാരണമായി വളർന്ന 8 ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

 

പാലാ : വീട്ടമ്മയുടെ ഗർഭാശയത്തിൽ അസാധാരണമായി കൂട്ടമായി വളർന്ന എട്ട് ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിനിയായ 46-കാരിയുടെ ​ഗർഭാശയത്തിലായിരുന്നു 8 ഫൈബ്രോയ്ഡുകൾ ഒരുമിച്ചു കണ്ടെത്തിയത്.

അമിതമായ രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയ വീട്ടമ്മയെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് ഗർഭാശയത്തിൽ ഫൈബ്രോയ്ഡുകൾ കൂട്ടമായി വളരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഹൃദ്രോഗത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്ന രോഗിക്ക് അമിതവണ്ണവും ഉണ്ടായിരുന്നതിനാൽ ശസ്ത്രക്രിയ കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരുന്നു. അമിതവണ്ണം മൂലം വയറിന്റെ ഭാഗത്ത് മുഴകളുടെ വളർച്ച വ്യക്തമായി തിരിച്ചറിയാനാകാത്ത സാഹചര്യവും ഉണ്ടായിരുന്നു.

മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബ്സ്ട്രെറ്റിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. അനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ എല്ലാ ഫൈബ്രോയ്ഡുകളും പൂർണമായും നീക്കം ചെയ്യാൻ സാധിച്ചു.ഇവയുടെ ആകെ ഭാരം മൂന്ന് കിലോഗ്രാമിലധികം ഉണ്ടായിരുന്നു.

അനസ്തേഷ്യോളജി വിഭാഗത്തിലെ ഡോ. അനു ടി. ഇ.യും ശസ്ത്രക്രിയയുടെ ഭാഗമായി. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളും മുൻകാല ഹൃദ്രോഗ ചികിത്സയും ഉണ്ടായിരുന്നിട്ടും ശസ്ത്ര

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top