Kottayam

പാലാ നഗരസഭ :യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് അംഗമായ ബിജു മാത്യൂസിനെ സ്വതന്ത്ര മുന്നണിയിലെ ബിജു പുളിക്കക്കണ്ടം കയ്യേറ്റം ചെയ്‌തെന്ന് ബിജു മാത്യൂസ്:  പരാതിയുമായി കോൺഗ്രസ് നേതാക്കൾ പോലീസ് സ്റ്റേഷനിൽ 

പാലാ നഗരസഭ :യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് അംഗമായ ബിജു മാത്യൂസിനെ സ്വതന്ത്ര മുന്നണിയിലെ ബിജു പുളിക്കക്കണ്ടം കയ്യേറ്റം ചെയ്‌തെന്ന് ബിജു മാത്യൂസ്:  പരാതിയുമായി കോൺഗ്രസ് നേതാക്കൾ പാലാ പോലീസ് സ്റ്റേഷനിൽ എത്തി .

ഇന്ന് വൈകുന്നേരം ചേർന്ന യു  ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് യു  ഡി എഫ് അംഗവും ;കോൺഗ്രസ് കൗൺസിലറുമായ കൊട്ടാരമറ്റം മെമ്പർ ബിജു മാത്യൂസിനെ കയ്യേറ്റം ചെയ്തത് .ബിജു പുളിക്കക്കണ്ടം കയ്യേറ്റം ചെയ്തപ്പോൾ ബിനു പുളിക്കക്കണ്ടവും ഓടിയടുത്തെങ്കിലും ബിജു മാത്യൂസ് ചെയർപേഴ്‌സൺ ദിയയുടെ ചേമ്പറിൽ ണ് നിന്നും ഇറങ്ങി പോരുകയായിരുന്നു .ഇന്ന് ചേർന്ന യു  ഡി എഫ് യോഗത്തിൽ ശക്തമായ വാക്കേറ്റങ്ങൾക്കൊടുവിലാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.

കയ്യേറ്റം അറിഞ്ഞ കൊട്ടാരമാറ്റത്തെ ഓട്ടോ റിക്ഷ ഡ്രൈവർമാർ പോലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചു കൂടി ബിജു മാത്യൂസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു .ഞങ്ങളുടെ സ്റ്റാൻഡ് അവിടെ നിന്നും മാറ്റുവാൻ ശ്രമിച്ചതിനെ എതിർത്തതിന്റെ പേരിലാണ് ബിജു മാത്യൂസ് കയ്യേറ്റം ഏറ്റു വാങ്ങേണ്ടി വന്നതെന്നും ബിജു മാത്യൂസിന് ശക്തമായ പിന്തുണ നൽകുന്നു വെന്നും അവർ ഒന്നടങ്കം പറഞ്ഞു .

ഓട്ടോ റിക്ഷ ക്കാർക്കും ബിജു മാത്യൂസിനും ശക്തമായ പിന്തുണയുമായി കൗൺസിലർ ടോണി തൈപ്പറമ്പിലും ;മുൻ കൗൺസിലറും യു  ഡി എഫ് ചെയർമാനുമായ പ്രൊഫസർ സതീഷ് ചൊള്ളാനിയും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു .

യു ഡി എഫ് ഭരണമാണ് എന്നവകാശപ്പെടുന്ന പാലാ നഗരസഭയിൽ യു ഡി എഫ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് കൗൺസിലർ ആയ ബിജു മാത്യു സിനെ സ്വതന്ത്രാംഗങ്ങൾകൈയ്യേറ്റം ചെയ്യാൻ മുതിർന്നത് പ്രതിഷേധാർഹമാണ്. ഇതിന് മുൻപും കൗൺസിൽ ഹാളിൽ ഇത്തരത്തിലുള്ള അടിപിടി കൾ നടത്തീട്ടുള്ളതാണ്.പക്ഷേ കോൺഗ്രസ് കൗൺസിലർമാരെ കൈയ്യേറ്റം ചെയ്യാൻ പാർട്ടി ആരേയും അനുവദിക്കില്ല എന്ന് യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയർമാനും ഡിസിസി ജനറൽ സെക്രട്ടറിയുമായ പ്രൊഫ.സതീശ് ചൊള്ളാനി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top