
പാലാ :കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച ഷോൺ ജോർജിന് ഇന്ന് 44ആം ജന്മദിനം. കേരള രാഷ്‌ടീയത്തിലെ അധികയാൻ ആയ പി സി ജോർജിന്റെ മകനായി ജനിച്ച ഷോൺ, ചെറുപ്പം മുതലേ സംഘടനാ പ്രവർത്തങ്ങളിലൂടെ വളർന്ന് പിതാവിന്റെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിർണ്ണായക പങ്ക് വഹിച്ച് രാഷ്ട്രീയ പൊതു പ്രവർത്തനങ്ങളിൽ സജീവമായി. കേരളത്തെ പിടിച്ചു കുലുക്കിയ മാസപ്പടി, മുനമ്പം വിഷയങ്ങളിൽ നീതി തേടിയുള്ള പോരാട്ടം പൂർവ്വാധികം ശക്തമായി തുടർന്ന് കൊണ്ടിരിക്കുമ്പോഴും പാലായിലെ ജനങ്ങൾക്കിടയിൽ സജീവമാണ്.

പുതിയ അദ്ധ്യായന വർഷത്തിലേക്ക് കാലെടുത്തു വെക്കുന്ന കൂട്ടുകാർക്ക് പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയവരെ അനുമോദിച്ചും മറ്റ് സാമൂഹിക സാംസ്‌കാരിക പരിപാടികളിലും നിറസാന്നിധ്യമാണ്. രാഷ്ട്രീയപൊതു പ്രവർത്തനങ്ങളോടൊപ്പം പഠനത്തിനും തൊഴിലിനും ശാരീരിക ക്ഷമതക്കും തുല്യ പ്രാധാന്യം കൊടുത്ത് വളർന്നു വരുന്ന തലമുറക്ക് ഒരു മാതൃകയാവുകയാണ് ഷോൺ.
ഇലക്ഷന് ശേഷവും സഘടനാ പ്രവർത്തനങ്ങളുമായി പാലായിൽ യാത്ര തുടരുകയാണ്. ‘പാലാ വളരും രാജ്യത്തിനൊപ്പം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വികസിത പാലാക്കായി മുന്നോട്ട്.