Kerala

കാണക്കാരി പഞ്ചായത്തിൽ വെള്ളക്കെട്ട് മൂലം 150 ഓളം കുടുംബങ്ങൾ ദുരിതക്കയത്തിൽ :അധികാരികൾക്ക് മൗനം

കോട്ടയം ജില്ലയിൽ കാണക്കാറി ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിലെ മുട്ടയ്ക്കനാട്ട് റെയിൽവേ ലൈൻ റോഡിലെ വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമാകുന്നു. കാണക്കാരി പഞ്ചാമത്ത് 12, 16 വാർഡുകളിലെ 150 ൽ പരം കുടുംബങ്ങളിലെ കൊച്ചു കുട്ടികളടക്കം സഞ്ചരിക്കുന്ന റോഡിലൂടെ നടന്നു പോകുവാൻ കഴിയുന്നില്ല . വെള്ളം കെട്ടി നിന്ന് റോഡ് തകർന്നിട്ടും നടപടി എടുക്കുവാർ പഞ്ചായത്ത് അധികാരികൾ തയ്യാറാകുന്നില്ല.

സ്വകാര്യ വ്യക്തി മതിൽ കെട്ടി അടച്ചപ്പോൾ പരമ്പരാഗതമായ നീർച്ചാൽ അടയാതിരിക്കുന്നതിനായി മതിലിനടിയിൽ വെള്ള o ഒഴുകി പോകുന്നതിനായി പൈപ്പ് ഇട്ടിരുന്നു . അ ശാസ്‌ത്രീ മായി റോഡിനു കിഴക്കുവശത്തെ റബ്ബർ മരം വെട്ടി സ്ഥലം നിരത്തിയ പ്പോൾ പടിഞ്ഞാറു വശത്തേയ്ക്ക് ചായ്ച്ചിട്ടിരിക്കുന്നിനാൽ അമിതമായി വെള്ളം റോഡിലേയ്ക്ക് ഒഴുകുന്നതും വെള്ള കെട്ടി നു കാരണമായി.

വെള്ളക്കെട്ട് രൂപപെട്ടപ്പോൾ സ്വകാര്യ വ്യക്തി റോഡിൽ കല്ലു.കൾ ഇറക്കി റോഡ് പൊക്കിയപ്പോൾ മതിലിനടിയിൽ കൂടി ഇട്ടിരുന്ന പൈപ്പ് മൂടിപ്പോയി . വെള്ളം ഒഴുകി പോകുന്നതിന് മാർഗം ഇല്ലാതായി. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ വെ,ള്ളത്തിൽ കൂടി നീന്തി വേണം ഇതുവഴി പോകുവാൻ.. പലതവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല . രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് ആ o ബുലൻസ് പോലും കടന്നു പോകുന്നതിനു ബുദ്ധിമുട്ടാണ്  . അധികാരികൾ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top