കോട്ടയം :കോൺഗ്രസിൽ മുഖ്യമന്ത്രി ആരെന്നുള്ള ചോദ്യം ഫ്ളക്സ് യുദ്ധമായി പരിണമിക്കവേ ;ദൈവങ്ങളെയും കോൺഗ്രസ് ഗ്രൂപ്പ് വഴക്കിൽ പങ്കാളിയാക്കുകയാണ് കോൺഗ്രസുകാർ .പാലാ കുരിശുപള്ളിയ്റ്റിലെ മാതാവിന്റെ വണക്കമാസത്തോടു അനുബന്ധിച്ചുള്ള ലദീഞ്ഞ് നടത്തിപ്പിൽ പ്രസുദേന്തി ആയിരിക്കയാണ് കോൺഗ്രസ് പ്രവർത്തകർ .1500 രൂപാ മുടക്കി വി ഡി സതീശന് വേണ്ടിയാണ് രസീത് വാങ്ങിയിരിക്കുന്നത് .2004 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ളാലം പഴയ പള്ളിയിൽ മാതാവിന്റെ നൊവേന തിരുന്നാളിലും പ്രസുദേന്തി ആയി പി സി തോമസ് പുള്ളോലിൽ രംഗത്ത് വന്നിടുന്നു .

വി ഡി സതീശന് വേണ്ടിയും ഡൽഹി കേരള ഹൗസിന് മുന്നിൽ ഫ്ലക്സ് ബോർഡ്. പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന വാചകത്തോടെ ഡൽഹി കോൺഗ്രസ് മലയാളി കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. നേരത്തെ കെസി വേണുഗോപാൽ അനുകൂല ഫ്ലക്സ് മാത്രമായിരുന്നു കേരള ഹൗസിന് പുറത്തുണ്ടായിരുന്നത്.
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച സജീവമായിരിക്കെ നേതാക്കൾക്കായി ഇന്നും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കെസി വേണുഗോപാലിനായും വി ഡി സതീശനായും രമേശ് ചെന്നിത്തലയ്ക്കായുമാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. എറണാകുളം പെരുമ്പാവൂരിലും തൃക്കാക്കരയിലും കോട്ടയത്തും പാലായിലും ആലപ്പുഴയിലും കെസി വേണുഗോപാലിനായി ഫ്ലക്സുകൾ ഉയർന്നു. തൃക്കാക്കര വള്ളത്തോൾ ജങ്ഷനിലും കെ സിക്കായി ഫ്ല്കസുകൾ സ്ഥാപിച്ചു. കോട്ടയത്ത് ഡിസിസി ഓഫീസിന് സമീപത്തും നഗരത്തിലും പാലായിലും സമാനമായ രീതിയിൽ കെസിക്കായി ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.