സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്; 160 രൂപ കൂടി - Kottayam Media

Kerala

സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്; 160 രൂപ കൂടി

Posted on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു. ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. 44,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപ കൂടി 5605 രൂപയായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില. 14ന് 45,320 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. ഇതിന് പിന്നാലെയാണ് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു എന്ന പ്രതീതി ഉണ്ടാക്കിയത്.

തൊടുപുഴ ജെയ്‌ക്കോ ജൂവലറിയിലെ സ്വർണ്ണ വില 

ഒരു പവൻ 44840 
ഒരു ഗ്രാം 5605 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version