പാലാ :ഇനി ഒരു തെരെഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞ സ്ഥിതിക്ക് പാലായിൽ അടുത്ത യു ഡി എഫ് സ്ഥാനാർഥി ആരാവും എന്നതിനെ കുറിച്ച ചർച്ചകൾ ആരംഭിച്ചു .അതിൽ ഒന്നാം സ്ഥാനത്തുള്ള മുൻസിപ്പൽ ചെയർപേഴ്‌സൺ ദിയാ പുളിക്കക്കണ്ടത്തിന്റെ അച്ഛനായ ബിനു പുളിക്കക്കണ്ടം ഇന്നലെ നടന്ന നഗരസഭാ യോഗത്തിൽ ജോസ് കെ മാണിയെ ഭംഗന്ത്യരേണ പരാമർശിച്ചു കൊണ്ട് നിയമസഭാ തെരെഞ്ഞെടുപ്പിൽ തോറ്റ പ്രശസ്തരായവരുടെ മക്കൾക്ക് നിയമസഭയിൽ എത്തിച്ചേരുവാൻ കേരളത്തിൽ വിധാൻ സഭ കൊണ്ട് വരണമെന്ന് പ്രമേയം അവതരിപ്പിക്കുകയും ചെയ്തു .

ബെല്ലും ബ്രേക്കുമില്ലാതെ എതിരാളികളെ ആക്രമിക്കുമ്പോൾ മുൻസിപ്പൽ ചെയർപേഴ്‌സൺ ദിയാ ബിനു പുളിക്കക്കണ്ടത്തിന്റെ വാർഡായ വാർഡ് 15 ഉൾപ്പെടുന്ന ബൂത്ത് നമ്പർ 165 ൽ മാണി സി കാപ്പൻ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.ജോസ് കെ മാണിക്ക് ഈ ബൂത്തിൽ 298 വോട്ടും രണ്ടാം സ്ഥാനത്ത് വന്ന ഷോൺ ജോർജിന് 268 വോട്ടും മൂന്നാം സ്ഥാനത്തുള്ള മാണി സി കാപ്പന് ഈ ബൂത്തിൽ 160 വോട്ടുമാണ് ലഭിച്ചത്.ബൂത്ത് നമ്പർ 166 ൽ 60 വോട്ടുകൾക്കുമാണ് പിന്നിലായിട്ടുള്ളത് .വാർഡ് 13 നെ പ്രതിനിധീകരിക്കുന്നത് ബിജു പുളിക്കക്കണ്ടമാണ് .അദ്ദേഹത്തിന്റെ ബൂത്താണ് 169.13;14;15 വാർഡുകളിലാണ് പുളിക്കക്കണ്ടം മുന്നണി വിജയിച്ചിട്ടുള്ളത് .ഈ മൂന്നു വാർഡുകളിലും മാണി സി കാപ്പൻ പിന്നിലായിട്ടുണ്ട് .
ഇന്നലെ നടന്ന മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ മാണി സി കാപ്പന് സ്വീകരണം നൽകുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തെ ആരെയും അറിയിച്ചിരുന്നില്ല .കൗൺസിൽ യോഗത്തിന്റെ അറിയിപ്പ് നൽകുക മാത്രമേ ചെയ്തിട്ടുള്ളൂ ;ഇത് പ്രതിപക്ഷത്തെ ബിജു പാലൂപ്പടവൻ ചൂണ്ടി കാട്ടിയപ്പോൾ ബിനു പുളിക്കക്കണ്ടം ശക്തമായി നേരിടുകയാണ് ചെയ്തത് .എന്നാൽ കോൺഗ്രസിൽ തന്നെ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നാണ് അറിവ് .ഏതാനും മാസം കഴിഞ്ഞു മുൻ ധാരണ പ്രകാരം വൈസ് ചെയർമാൻ മാറേണ്ടി വരുന്ന ഘട്ടത്തിൽ ധാരണ സുഖമമായി പോവുമോ എന്നുള്ളത് കണ്ടറിയേണ്ടി വരും .
എന്നാൽ ഇന്നലെ നടന്ന കൗൺസിലിൽ പ്രതിപക്ഷം ചെയർപേഴ്‌സൺ ദിയാ ബിനുവിന്റെ മുഖത്തേക്ക് നോക്കിയാണ് സംസാരിച്ചത് .നേരത്തെ ഇത് ബിനു പുളിക്കക്കണ്ടത്തിന്റെ മുഖത്ത് നോക്കിയായിരുന്നു സംസാരമത്രയും .21 വയസുള്ള ചെയർപേഴ്‌സനെ ആക്രമിക്കുന്നത് ശരിയല്ലെന്ന വിധമാണ് പെരുമാറിയതെങ്കിലും തരം കിട്ടിയാൽ പ്രതിപക്ഷത്തെ ആക്രമിക്കുന്ന ശൈലിയാണ് ബിനു പുളിക്കക്കണ്ടം സ്വീകരിക്കുന്നത് .ഇത് പ്രതിപക്ഷത്തിന്റെയും ശൈലി ഇനിയുള്ള കൗണ്സിലുകളിൽ മാറുമെന്നാണ് അറിയുന്നത് .